വന്യജീവികളുടെ വിഹാരകേന്ദ്രമായി മൂന്നാർ; തുടർക്കഥയാകുന്ന കാട്ടാന ആക്രമണം; ഡീപ്പ് ഡൈവിന്റെ ആദ്യ എപ്പിസോഡ് പുറത്ത്

ട്വന്റിഫോറിന്റെ ഡോക്യുമെന്ററി സിരീസ് പ്രോഗ്രമായ ഡീപ്പ് ഡൈവിന്റെ ആദ്യ എപ്പിസോഡ് പുറത്ത്. മനുഷ്യ വന്യജീവി സംഘർഷങ്ങളെ ബന്ധപ്പെടുത്തി പുറത്തിറങ്ങിയിരിക്കുന്ന ആദ്യ എപ്പിസോഡിന്റെ പേര് The war in the woods എന്നാണ്. മൂന്നാർ ചിന്നക്കനാലിൽ തുടർക്കഥയാകുന്ന കാട്ടാന ആക്രമണമാണ് ദ വാർ ഇൻ ദ വുഡ്സിന്റെ പ്രമേയം.
പണ്ട് ഏത് സമയത്തും പുറത്ത് ഇറങ്ങി നടക്കാമായിരുന്ന നാടായിരുന്നു മൂന്നാറും ചിന്നക്കനാലും ഒക്കെയെങ്കിൽ ഇന്ന് സ്ഥിതി മാറി കാട് വിട്ടിറങ്ങുന്ന വന്യജീവികളുടെ വിഹാരകേന്ദ്രമായി ഇവിടെ മാറിയിരിക്കുകയാണ്. മൂന്നാറിലെ കന്നിമല എസ്റ്റേറ്റിലെ ഓട്ടോറിക്ഷ ഡ്രൈവറായ സുരേഷ് കുമാർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവമാണ് ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നത്.
Story Highlights : The war in the woods-Episode 1 the deep dive-A 24 Documentary series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here