പുല്ലാട് ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി പിടിയില്‍

പത്തനംതിട്ട പുല്ലാട് ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി പിടിയില്‍. തിരുവല്ല നഗരത്തില്‍ നിന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് പ്രതി ജയകുമാറിനെ പിടികൂടിയത്. കൊലപാതകം നടത്തി നാലാം ദിവസമാണ് പ്രതി പൊലീസ് പിടിയിലാകുന്നത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പ്രതി ജയകുമാര്‍ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്.. ഭാര്യക്ക് മറ്റ് ബന്ധങ്ങള്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് വീട്ടില്‍ തര്‍ക്കം ഉണ്ടാവുകയും പിന്നീട് കുത്തിക്കൊലപ്പെടുത്തുകയും ആയിരുന്നു.
കൊലപാതക ശ്രമം തടയാന്‍ എത്തിയ ഭാര്യ പിതാവ് ശശി ബന്ധു രാധാമണി എന്നിവര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. ആക്രമണം നടത്തി ഒളിവില്‍ പോയ പ്രതിയെ നാലാം ദിവസമാണ് പൊലീസിന് പിടികൂടാന്‍ ആയത്. തിരുവല്ല നഗരത്തില്‍ വച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ജയകുമാറിനെ സാഹസികമായി പിടികൂടിയത്. തുടര്‍ന്ന് കോഴിപ്പുറം ലോക്കല്‍ പൊലീസിന് പ്രതിയെ കൈമാറി. ജയകുമാറിന്റെ കുത്തേറ്റ് പരിക്ക് സംഭവിച്ച ഭാര്യ പിതാവ് ശശിയും ബന്ധു രാധാമണിയും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
Story Highlights : Suspect arrested after murdering wife in Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here