ബിരിയാണി ഇല്ല, പൊറോട്ട തരാമെന്ന് പറഞ്ഞത് ഇഷ്ടമായില്ല; ആനമുട്ട തരാന്‍ പറഞ്ഞ് ഹോട്ടലുടമയെ മര്‍ദിച്ച് യുവാക്കള്‍

കോഴിക്കോട് ബിരിയാണി നല്‍കാന്‍ വൈകിയതിന് ഹോട്ടലുടമയെ മര്‍ദിച്ചതായി പരാതി. ചേളന്നൂര്‍ ദേവദാനി ഹോട്ടല്‍ ഉടമ രമേശിനെയാണ് ആക്രമിച്ചത്. ഹെല്‍മെറ്റ് കൊണ്ട് അടിയേറ്റ രമേശ് ചികിത്സ തേടി. ബിരിയാണി തീര്‍ന്നെന്നും പൊറോട്ടയും കറിയും ഉണ്ടെന്നും പറഞ്ഞെങ്കിലും ആനമുട്ടയുണ്ടോ എന്ന് ചോദിച്ചായിരുന്നു മര്‍ദനം. ചേളന്നൂര്‍ ദേവദാനി ഹോട്ടല്‍ ഉടമ രമേശിനെയാണ് ഒരു സംഘം അക്രമിച്ചത്. (hotel owner attacked in the name of biriyani in kozhikode)
ഹെല്‍മെറ്റ് കൊണ്ടുള്ള അടിയില്‍ തലക്ക് പരുക്കേറ്റ രമേശന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇടിയുടെ ആഘാതത്തില്‍ രമേശന്റെ മൂക്കിന്റെ പാലത്തിനും താടിയെല്ലിനും പരുക്കേറ്റു. സംഭവത്തില്‍ കാക്കൂര്‍ പൊലീസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കടയിലെത്തിയവര്‍ ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ ഇവരെ രമേശ് തിരിച്ചും മര്‍ദിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇരുഭാഗത്തുനിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Story Highlights : hotel owner attacked in the name of biriyani in kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here