‘ബി നിലവറ തുറക്കാൻ നിലവിൽ ആലോചനയില്ല’; കേന്ദ്ര സർക്കാർ പ്രതിനിധി കരമന ജയൻ

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവുമില്ലന്ന് കേന്ദ്ര സർക്കാർ പ്രതിനിധി കരമന ജയൻ ട്വന്റിഫോറിറോട്.ഇന്നല നടന്ന ക്ഷേത്ര ഭരണസമിതി യോഗത്തിൽ ഉൾപ്പെടെ ഒരു ചർച്ചയും ഉണ്ടായില്ല.തന്ത്രിയുടെ സാന്നിധ്യത്തിൽ മാത്രമേ അത്തരം കാര്യങ്ങൾ ചർച്ച ചെയ്യൂ. പുറത്ത് വരുന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്നും കരമന ജയൻ പറഞ്ഞു.
ക്ഷേത്രത്തിന്റെ കാര്യത്തിൽ രാഷ്ട്രീയം ആരും കലർത്തില്ല.ബി നിലവിറ തുറക്കുന്ന കാര്യത്തിൽ നിലവിൽ ആലോചനയില്ല. പുറത്ത് വരുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. ഇക്കാര്യത്തിൽ കേന്ദ്ര, സംസ്ഥാന പ്രതിനിധികൾ പരസ്പപരം യുദ്ധം ചെയ്യില്ലെന്നും കരമന ജയൻ വ്യക്തമാക്കി.
ബി നിലവറ തുറക്കുന്നത് ആചാരവിരുദ്ധമാണെന്നാണ് തിരുവിതാംകൂര്‍ രാജകുടുംബവും ക്ഷേത്ര തന്ത്രിയും സുപ്രീംകോടതിയില്‍ നിലപാടെടുത്തത്. തുടര്‍ന്ന് പുതിയ ഭരണസമിതിയെ നിയോഗിച്ചപ്പോള്‍, ബി നിലവറ തുറക്കുന്ന കാര്യം പുതിയ സമിതിക്കു തീരുമാനിക്കാമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പ്രത്യേക കാലാവധിയോ മറ്റു നിബന്ധനകളോ കോടതി വെച്ചിരുന്നില്ല. അതിനാല്‍ ഈ കാര്യം പിന്നീട് ഭരണസമിതി ആലോചിച്ചിരുന്നില്ല.
ബി നിലവറ തുറക്കുന്നതു സംബന്ധിച്ച് നേരത്തേ തിരുവിതാംകൂര്‍ രാജകുടുംബം ദേവപ്രശ്‌നം നടത്തിയിരുന്നു. നിലവറ തുറക്കരുതെന്നാണ് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞതെന്നും രാജകുടുംബം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. തന്ത്രിയും നിലവറ തുറക്കുന്നതിനെ എതിര്‍ത്തിരുന്നു.
Story Highlights : Karamanajayan on padmanadbha swamy temple b chamber opening
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here