Advertisement

മഷറഫെ മൊർതാസ അടക്കം മൂന്ന് ബംഗ്ലാദേശ് താരങ്ങൾ കൊവിഡ് മുക്തരായി

July 15, 2020
Google News 8 minutes Read
bangladesh Mashrafe Mortaza COVID-19

മുൻ ബംഗ്ലാദേശ് നായകൻ മഷറഫെ മൊർതാസ കൊവിഡ് മുക്തനായി. താരം തന്നെയാണ് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ കൊവിഡ് മുക്തനായ വിവരം അറിയിച്ചത്. ജൂൺ 20നാണ് താരത്തിന് കൊവിഡ് പോസിറ്റീവ് ആയത്. മൊർതാസക്കൊപ്പം മറ്റ് രണ്ട് ബംഗ്ലാദേശ് താരങ്ങൾ കൂടി രോഗമുക്തി നേടി.

Read Also : മഷറഫെ മൊർതാസക്ക് കൊവിഡ്

‘എല്ലാവരും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. ദൈവാനുഗ്രഹത്താലും, നിങ്ങളുടെയെല്ലാം പ്രാര്‍ഥനയാലും എന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയി. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി. വീട്ടിൽ ചികിത്സ നടത്തിയാണ് ഞാൻ കൊവിഡിനെ തോല്പിച്ചത്. അസുഖബാധിതർ പോസിറ്റീവായി ഇരിക്കണം. ദൈവത്തിൽ വിശ്വസിച്ച് നിയമങ്ങൾ പാലിക്കണം. നമുക്ക് ഒരുമിച്ച് കൊറോണയെ പ്രതിരോധിക്കാം.’- മൊർതാസ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ താരത്തിൻ്റെ ഭാര്യ സുമോന ഹഖിന്റെ കൊവിഡ് ഫലം പൊസിറ്റീവായി തുടരുകയാണ്.

Read Also : ബംഗ്ലാദേശ് താരം നസ്മുൽ ഇസ്ലാമിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു

‘പക്ഷേ, അസുഖം സ്ഥിരീകരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും എൻ്റെ ഭാര്യയുടെ കൊവിഡ് ഫലം പോസിറ്റീവാണ്. അവൾ നന്നായിരിക്കുന്നു. അവളെ നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക’- മൊർതാസ കുറിച്ചു.

https://www.facebook.com/Official.Mashrafe/posts/3357669814299146?__xts__[0]=68.ARB5gVQV2ILuylw7FSz1zNY8MUBdtkBFof141XJ1nfliVTfJum_MwdYZ1-wMhLtxHnNkJX6uZxlBvlPjFPGdz1i01sz_WR0j1UN3gDli7RbJoHAFL-DB38wVqfScEK2KInDWOd8Z0w0fOBwhIiGnXRSNneY2stiYDtwVIXSLbisBIRn4pbnY9wr91v1Pj7oEbEJpesBWteGrpwP49R6cZyAiGh0aTO3oXe_yyEaJ4AbYCVA9kPJ_3DdmDLGm-dQi_7DPFn6HbLd9a6zhR9eTJwjR2ulbtZ_thmByDrrFC7haacrU-pTkRZ9-EidashfWIQ8keEheo1rhhm-jyAvzMQ&__tn__=-R

മൊർതാസയെ കൂടാതെ നഫീസ് ഇഖ്ബാൽ, നസ്മുല്‍ ഇസ്ലാം എന്നീ ബംഗ്ലാദേശ് താരങ്ങളും കൊവിഡ് മുക്തരായി. മുൻ ബംഗ്ലാദേശ് താരവും ഓപ്പണർ തമീം ഇക്ബാലിൻ്റെ സഹോദരനുമായ നഫീസ് ഇക്ബാലിനും സ്പിന്നർ നസ്മുൽ ഇസ്ലാമിനും മൂന്നാഴ്ച മുൻപാണ് കൊവിഡ് പോസിറ്റീവ് ആയത്. കൊവിഡ് സ്ഥിരീകരിച്ച മുൻ പാക് ക്രിക്കറ്റ് താരം ഷഹിദ് അഫ്രീദിയും രോഗമുക്തനായിരുന്നു.

Story Highlights 3 bangladesh players including Mashrafe Mortaza recovers from COVID-19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here