Advertisement

മഷറഫെ മൊർതാസക്ക് കൊവിഡ്

June 20, 2020
Google News 2 minutes Read
masharafe mortaza covid

മുൻ ബംഗ്ലാദേശ് നായകൻ മഷറഫെ മൊർതാസക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രി താരത്തിന് പനി പിടിപെട്ടതിനു പിന്നാലെ നടത്തിയ ടെസ്റ്റിലാണ് കൊവിഡ് ബാധയെപ്പറ്റി വ്യക്തമായത്. ഇന്ന് പുലർച്ചെയാണ് ടെസ്റ്റ് റിസൽട്ട് വന്നത്. താരത്തിൻ്റെ നില തൃപ്തികരമാണെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്രിക്കറ്റ് ലോകത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ രാജ്യാന്തര താരമാണ് മൊർതാസ. നേരത്തെ, മുൻ പാക് താരം ഷാഹിദ് അഫ്രീദിക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു.

Read Also: കുഞ്ഞുങ്ങളെ ഞാൻ മിസ് ചെയ്യുന്നു; സുഖമായി വരികയാണ്: കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള ഷാഹിദ് അഫ്രീദി പറയുന്നു

പരിക്കുകൾ വേട്ടയാടിയ കരിയറാണെങ്കിലും പല സമയങ്ങളിയായി ബംഗ്ലാദേശിനെ നയിച്ച മൊർതാസയാണ് രാജ്യത്തിനു ലഭിച്ച ഏറ്റവും മികച്ച ക്യാപ്റ്റൻ. മൊർതാസയുടെ കീഴിൽ 88 ഏകദിന മത്സരങ്ങളിൽ 50 എണ്ണത്തിലും 28 ടി-20കളിൽ 10 എണ്ണത്തിലും ബംഗ്ലാദേശ് വിജയിച്ചു. ഒരു ടെസ്റ്റ് മത്സരത്തിൽ ടീമിനെ നയിച്ച മൊർതാസ ആ മത്സരത്തിലും ബംഗ്ലാദേശിനെ വിജയത്തിലെത്തിച്ചു.

രാജ്യത്തിനായി 36 ടെസ്റ്റ് മത്സരങ്ങളിലും 220 ഏകദിന മത്സരങ്ങളിലും 54 ടി-20കളിലും രാജ്യത്തിനായി കളിച്ചിട്ടുണ്ട്. യഥാക്രമം 78, 270, 42 എന്നിങ്ങനെയാണ് താരത്തിൻ്റെ വിക്കറ്റ് വേട്ട. വാലറ്റത്തിൽ ബാറ്റ് കൊണ്ടും താരം ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.

Read Also: ഷാഹിദ് അഫ്രീദിക്ക് കൊവിഡ്

ഒരാഴ്ച മുൻപാണ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഷാഹിദ് അഫ്രീദി ഫൗണ്ടേഷൻ എന്ന ജീവകാരുണ്യ സ്ഥാപനത്തിലൂടെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ഷാഹിദ് അഫ്രീദി. ആദ്യത്തെ രണ്ട്മൂന്ന് ദിവസങ്ങളിൽ ബുദ്ധിമുട്ടായിരുന്നു എന്നും ഇപ്പോൾ ആശ്വാസമുണ്ടെന്നും താരം അറിയിച്ചു.

Story Highlights: Masharafe Mortaza Tested Covid Positive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here