കൊവിഡ് കാലത്തെ ആദ്യ മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി

malayalam movie covid shooting

കൊവിഡ് കാലത്തെ ആദ്യ മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ‘ഉണ്ട’ എന്ന മമ്മൂട്ടിച്ചിത്രം ഒരുക്കിയ ഖാലിദ് റഹ്മാൻ്റെ സംവിധാനത്തിൽ ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ, സുധി കോപ്പ തുടങ്ങിയവർ അഭിനയിക്കുന്ന സിനിമയാണ് പൂർത്തിയായത്. കൊവിഡ് നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആണ് വിവരം പങ്കുവച്ചത്.

Read Also : പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ തള്ളി മോഹൻലാൽ ചിത്രവും; ദൃശ്യം 2 അടുത്ത മാസം ചിത്രീകരണം ആരംഭിക്കും

‘കോവിഡ് മഹാമാരി കാലത്തെ ആദ്യ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി. എല്ലാ സർക്കാർ നിർദേശങ്ങളും പാലിച്ചു കൊണ്ട് ആരംഭിച്ച ഷൂട്ടിംഗ് ശുഭമായി പര്യവസാനിച്ചിരിക്കുന്നു എന്നത് പ്രതീക്ഷകൾ നൽകുന്ന കാര്യമാണ്..!! അഞ്ചാം പാതിരായ്ക്ക് ശേഷം ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഖാലിദ് റഹ്‌മാനാണ്.. !! ഷൈൻ ടോം, രജിഷ വിജയൻ, സുധി കോപ്പ തുടങ്ങിയവർ അഭിനയിക്കുന്നു. Congrats dears for achieving this milestone.. !!’- മിഥുൻ മാനുവൽ തോമസ് തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

കോവിഡ് മഹാമാരി കാലത്തെ ആദ്യ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി.❤️❤️ എല്ലാ സർക്കാർ നിർദേശങ്ങളും പാലിച്ചു കൊണ്ട് ആരംഭിച്ച…

Posted by Midhun Manuel Thomas on Tuesday, July 14, 2020

Read Also : സൃഷ്ടിച്ച സിനിമ എവിടെ പ്രദർശിപ്പിക്കണമെന്ന് ഞാൻ തന്നെ തീരുമാനിക്കും: ലിജോ ജോസ് പെല്ലിശേരി

കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ നിർദ്ദേശം തള്ളിയാണ് സിനിമ ചിത്രീകരണം തുടങ്ങിയത്. സിനിമാ താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണമെന്നും നിർമാണ ചിലവ് ചുരുക്കണമെന്നും വ്യക്തമാക്കി നിർമാതാക്കൾ രംഗത്തെത്തിയതോടെയാണ് പ്രതിസന്ധി ഉയർന്നത്. ഇക്കാര്യത്തിൽ കൃത്യമായ തീരുമാനം ആവാതെ പുതിയ സിനിമകൾ ചിത്രീകരിക്കരുതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. ഷൂട്ടിംഗ് മുടങ്ങിക്കിടക്കുന്ന 60ഓളം സിനിമകളുടെ ചിത്രീകരണം പൂർത്തിയായിട്ടേ പുതിയ സിനിമകൾ തുടങ്ങാവൂ എന്നായിരുന്നു നിർദ്ദേശം. എന്നാൽ ഈ നിർദ്ദേശം തള്ളി ഖാലിദ് റഹ്മൻ ഉൾപ്പെടെയുള്ളവർ സിനിമകൾ പ്രഖ്യാപിച്ചു. മഹേഷ് നാരായണൻ, ആഷിഖ് അബു, ഹർഷദ് തുടങ്ങിയവരൊക്കെ പുതിയ സിനിമകൾ പ്രഖ്യാപിക്കുകയും ചെയ്തു.

Story Highlights first malayalam movie during covid shooting completed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top