Advertisement

കൊവിഡ് പ്രതിരോധത്തിന് വേണ്ടത് കൂട്ടായ പ്രവർത്തനം; രോഗികളുടെ എണ്ണം വർധിച്ചേക്കാം: ജെ മേഴ്‌സിക്കുട്ടിയമ്മ

July 15, 2020
Google News 1 minute Read
mercykuttiamma

കൊവിഡ് പ്രതിരോധത്തിന് കൂട്ടായ പ്രവർത്തനമാണ് വേണ്ടതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കൊവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിനായി ഫസ്റ്റ് ലൈൻ ആശുപത്രി അടക്കമുള്ള സൗകര്യം തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കും. ഓരോ പഞ്ചായത്തിലും ആശുപത്രി സൗകര്യം ഉണ്ടെന്ന് ജില്ലായുടെ ചുമതലയുള്ള മന്ത്രിമാർ ഉറപ്പാക്കുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്നലെ മുഖ്യമന്ത്രി ഓരോ ജില്ലയ്ക്കും അധികമായി ഐഎഎസ് ഓഫീസറെ നിയമിച്ചിരുന്നു. തീരദേശത്തെ പ്രായമായവരെ അവരോട് ചർച്ച ചെയ്തതിന് ശേഷം മാറ്റിപ്പാർപ്പിക്കും. വളരെ ഗൗരവതരമായ സാഹചര്യവും നേരിടാൻ സജ്ജമാണ്. തീരദേശത്തുള്ളവരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാൻ സാധിക്കില്ല. കൊവിഡ് കേസുകളുടെ എണ്ണം വർധിച്ചേക്കാം.

Read Also : http://നിയമസഭാ സമ്മേളനം ഈ മാസം 27ന്; ധനബിൽ പാസാക്കും

അതേസമയം കൊവിഡ് സാഹചര്യങ്ങളും മന്ത്രിസഭായോഗം വിലയിരുത്തി. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കൂടുതൽ ശക്തമാക്കും. അടുത്ത മാസം അവസാനത്തോടെ സംസ്ഥാനത്തെ സ്ഥിതി കൂടുതൽ മോശമാകുമെന്നാണ് വിലയിരുത്തൽ. 5000 രോഗികൾ വരെ ഒരു ജില്ലയിൽ ഉണ്ടാകാം. സാഹചര്യം മനസിലാക്കി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും. പൊതുജനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രിസഭായോഗം വിലയിരുത്തി.

കൂടാതെ സെക്രട്ടേറിയറ്റ് വളപ്പിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രത്യക്ഷപ്പെട്ടു. മന്ത്രി സഭാ യോഗസ്ഥലത്തേക്ക് ഇരച്ചുകയറാനും ശ്രമമുണ്ടായി. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Story Highlights mercy kutti amma, covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here