Advertisement

നിയമസഭാ സമ്മേളനം ഈ മാസം 27ന്; ധനബിൽ പാസാക്കും

July 15, 2020
1 minute Read

നിയമസഭാ സമ്മേളനം ഈൗ മാസം 27 ന് ചേരും. ധനകാര്യബിൽ പാസാക്കുന്നതിന് വേണ്ടിയാണ് പ്രത്യേക മന്ത്രിസഭായോഗം ചേരുക. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ ഇക്കാര്യം തീരുമാനിച്ചത്.

ധനകാര്യ ബിൽ പാസാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയായിരിക്കും നിയമസഭ ചേരുക. ചോദ്യോത്തര വേളയും ശൂന്യ വേളയും ഒഴിവാക്കും. നിയമസഭ ചേരുന്ന സാഹചര്യമുണ്ടായാൽ സർക്കാരിനും സ്പീക്കർക്കുമെതിരെ പ്രമേയം പാസാക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രമേയം പാസാക്കുക. ഇതിനെ സ്പീക്കർ എതിർത്താൽ സഭ പ്രക്ഷുബ്ദമാകാൻ ഇടയുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സഭ സമ്മേളിക്കുക.

അതേസമയം, കൊവിഡ് സാഹചര്യങ്ങളും മന്ത്രിസഭായോഗം വിലയിരുത്തി. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കൂടുതൽ ശക്തമാക്കും. അടുത്ത മാസം അവസാനത്തോടെ സംസ്ഥാനത്തെ സ്ഥിതി കൂടുതൽ മോശമാകുമെന്നാണ് വിലയിരുത്തൽ. 5000 രോഗികൾ വരെ ഒരു ജില്ലയിൽ ഉണ്ടാകാം. സാഹചര്യം മനസിലാക്കി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും. പൊതുജനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രിസഭായോഗം വിലയിരുത്തി.

Story Highlights Legislative assembly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top