അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് തദ്ദേശസ്വയംഭരണ പൊതുസര്‍വീസ് രൂപീകരിക്കും: മുഖ്യമന്ത്രി

തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് തദ്ദേശസ്വയംഭരണ പൊതുസര്‍വീസ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, എഞ്ചിനീയറിംഗ്, നഗരഗ്രാമാസൂത്രണം എന്നീ വകുപ്പുകള്‍ ഏകീകരിച്ചാണ് പൊതുസര്‍വ്വീസ് രൂപീകരിക്കുന്നത്. ലോക്കല്‍ ഗവണ്‍മെന്റ് കമ്മീഷന്‍ സമര്‍പ്പിച്ച കരട് ചട്ടങ്ങളും പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടും പരിഗണിച്ചാണ് വകുപ്പുകളുടെ ഏകീകരണം. അഞ്ചു വ്യത്യസ്ത വകുപ്പുകള്‍ പരസ്പരം ബന്ധപ്പെടാതെ നില്‍ക്കുന്നത് തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ ഏകോപനത്തിന് തടസമാവുന്നുണ്ട്. ഇതു പരിഹരിക്കാനാണ് പൊതു സര്‍വീസെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read Also : തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കൊവിഡ് ചികിത്സാ കേന്ദ്രമാക്കും
ഏകീകൃത വകുപ്പിന്റെ പേര് തദ്ദേശസ്വയംഭരണ വകുപ്പ് എന്നും വകുപ്പ് തലവന്റെ പേര് ‘പ്രിന്‍സിപ്പല്‍ ഡയറക്ടര്‍’ എന്നുമായിരിക്കും. നിലവിലുള്ള ജീവക്കാര്‍ക്ക് ദോഷം വരാതെയായിരിക്കും ഏകീകരണം. വിവിധ തട്ടുകളിലായി കിടക്കുന്ന പ്രാദേശിക ആസൂത്രണ വികസന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും മികച്ച പ്രാദേശിക ഭരണത്തിനും തദ്ദേശസ്ഥാപനങ്ങള്‍ക്ക് മാത്രമായി ഏകീകൃത ഉദ്യോഗസ്ഥ സംവിധാനം അനിവാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവിലുള്ള ഗ്രാവികസന കമ്മീഷണറേറ്റ്, പഞ്ചായത്ത് ഡയറക്ടറേറ്റ്, നഗരകാര്യ ഡയറക്ടറേറ്റ് എന്നീ മൂന്നു വകുപ്പുകള്‍ സംയോജിപ്പിച്ച് റൂറല്‍, അര്‍ബന്‍ എന്നീ രണ്ടു വിംഗുകള്‍ രൂപീകരിക്കും. ഗ്രാമവികസന വകുപ്പ് കമ്മീഷണര്‍, പഞ്ചായത്ത് ഡയറക്ടര്‍, നഗരകാര്യ ഡയറക്ടര്‍ എന്നിവര്‍ക്ക് പകരം ഡയറക്ടര്‍, എല്‍എസ്ജിഡി (റൂറല്‍), ഡയറക്ടര്‍ എല്‍എസ്ജിഡി (അര്‍ബന്‍) എന്നീ തസ്തികകള്‍ നിലവില്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – Local Self Government Public Service will be formed by amalgamating the five departments: CM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here