ബൈക്കിലെ പിൻ സീറ്റ് യാത്ര; സഞ്ചരിക്കുന്നവർ ദമ്പതികളെന്ന് തെളിയിക്കണം; ഫിലിപ്പീൻസിലെ കൊവിഡ് നിയമം ഇങ്ങനെ

Philippines Backriders Couples

കൊവിഡ് കാലത്തെ ബൈക്ക് യാത്രയുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദ്ദേശങ്ങളുമായി ഫിലിപ്പീൻസ്. ബൈക്കിൽ യാത്ര ചെയ്യുന്നവർ പിൻസീറ്റിൽ ആരെയും ഇരുത്തരുതെന്നാണ് നിർദ്ദേശം. പിൻസീറ്റിൽ ആരെയെങ്കിലും ഇരുത്തണമെങ്കിൽ അവർ ദമ്പതികളാണെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖ കയ്യിൽ കരുതണം.

Read Also : കൊവിഡ് മുക്തരായവരിൽ ഉണ്ടാവുന്ന ആന്റിബോഡി ഏറെ നാൾ നീണ്ടു നിൽക്കില്ലെന്ന് പഠനം

വിവാഹ സർട്ടിഫിക്കറ്റ് കയ്യിൽ കരുതിയാണ് ഇങ്ങനെ യാത്ര ചെയ്യുന്നവർ പുറത്തിറങ്ങുന്നത്. ഒരു വീടിനുള്ളിലാണ് തങ്ങൾ കഴിയുന്നതെന്ന് തെളിയിക്കുന്ന രേഖയും ഉണ്ടാവും. ചിലരാവട്ടെ, ഒരു പടി കൂടി കടന്ന് വാഹനത്തിനു മുന്നിൽ തങ്ങളുടെ ചിത്രം സ്ഥാപിച്ചിട്ടാണ് വീട്ടിൽ നിന്ന് ഇറങ്ങുന്നത്. വിവാഹം കഴിച്ചവർക്കും ലിവിംഗ് ടുഗദർ ദമ്പതിമാർക്കും ഇങ്ങനെ സഞ്ചരിക്കാം.

58850 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്. 20371 പേർ രോഗമുക്തരാവുകയും 1614 പേർ മരണപ്പെടുകയും ചെയ്തു.

Story Highlights Philippines Requires Backriders to Present Proof They Are Couples

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top