Advertisement

കൊവിഡ് മുക്തരായവരിൽ ഉണ്ടാവുന്ന ആന്റിബോഡി ഏറെ നാൾ നീണ്ടു നിൽക്കില്ലെന്ന് പഠനം

July 15, 2020
Google News 2 minutes Read
Immunity coronavirus few months

കൊവിഡ് മുക്തരായവരിൽ ഉണ്ടാവുന്ന ആന്റിബോഡി ഏറെ നാൾ നീണ്ടു നിൽക്കില്ലെന്ന് പഠനം. അതുകൊണ്ട് തന്നെ അസുഖം പൂർണമായി തുടച്ചു നീക്കാൻ സാധിക്കില്ലെന്നും വാക്സിൻ ലഭ്യമായാൽ എല്ലാ വർഷവും കുത്തിവെപ്പ് എടുക്കേണ്ടി വന്നേക്കാമെന്നും ലണ്ടനിലെ കിംഗ്സ് കോളജ് നടത്തിയ പഠനത്തിൽ പറയുന്നു.

Read Also : കൊവിഡ് വാക്സിൻ വികസിപ്പിച്ച് റഷ്യൻ സർവകലാശാല; മനുഷ്യരിൽ പരീക്ഷിച്ചത് വിജയകരം

കൊവിഡ് രോഗലക്ഷണങ്ങൾ ഉണ്ടായി ആദ്യത്തെ മൂന്നാഴ്ചയിൽ 90 ശതമാനം രോഗികളിലും ആൻ്റിബോഡികൾ വർധിക്കുമെങ്കിലും പിന്നീട് ഗണ്യമായി കുറയുന്ന പ്രവണതയാണ് കാണുന്നത്. 60 ശതമാനം ആളുകൾക്കും രോഗബാധയുടെ സമയത്ത് ആൻ്റിബോഡി കൂടുതലുണ്ടാവും. എന്നാൽ, മൂന്ന് മാസങ്ങൾക്കു ശേഷം ഈ ആൻ്റിബോഡി കേവലം 17 ശതമാനം ആളുകളിൽ മാത്രമാണ് നിലനിൽക്കുന്നത്. ചിലരിൽ തീരെ ആൻ്റിബോഡികൾ ഉണ്ടാവില്ലെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു. കടുത്ത അസുഖമുള്ളവരിൽ കൂടുതൽ ആൻ്റിബോഡി ഉണ്ടാവുന്നുണ്ട്.

ശനിയാഴ്ചയാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. 64 രോഗികളെയും 6 ആരോഗ്യപ്രവർത്തകരെയുമാണ് പഠനത്തിനായി പരിശോധിച്ചത്. വളണ്ടിയർമാരിൽ പെട്ട മറ്റ് 31 പേരെയും ഇവർ നിരീക്ഷിച്ചു.

Read Also : കൊവിഡ് വാക്‌സിനുമായി അമേരിക്കൻ കമ്പനി; ശ്രമം 90 ശതമാനം വിജയമെന്ന് സൂചന

കഴിഞ്ഞ ദിവസം കൊവിഡ് വാക്സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി റഷ്യയിലെ സെചനോവ് സർവകലാശാല രംഗത്തെത്തിയിരുന്നു. സർവകലാശാലയിലെ വളണ്ടിയർമാരിലാണ് കൊവിഡ് വാക്സിൻ പരീക്ഷണം നടത്തിയത്. വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു എന്നും പരീക്ഷണം വിജയകരമായിരുന്നു എന്നും മുഖ്യ ഗവേഷക എലെന സ്മോലിയാർചക് പറഞ്ഞു. റഷ്യൻ ന്യൂസ് ഏജൻസിയായ ടാസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ജൂൺ 18നാണ് വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 18 വളണ്ടിയർമാരിലും ജൂൺ 23നു നടന്ന രണ്ടാം ഘട്ടത്തിൽ 20 വളണ്ടിയർമാരിലും വാക്സിൻ പരീക്ഷിച്ചു.

Story Highlights – Immunity to the coronavirus may last only a few months study

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here