Advertisement

ഈ ദൃശ്യങ്ങൾ കൊവിഡ് ബാധിതനായ അമിതാഭ് ബച്ചന്റേതല്ല [24 Fact Check]

July 16, 2020
2 minutes Read
amitabh bachchan fake video circulates

കഴിഞ്ഞ ദിവസമാണ് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന് കൊവിഡ് ബാധിച്ചുവെന്ന വാർത്ത പുറത്തുവരുന്നത്. തൊട്ട് പിന്നാലെ നാനാവതി ആശുപത്രിയിൽ നിന്ന് അമിതാഭ് ബച്ചൻ പങ്കുവച്ച വീഡിയോ എന്ന തലക്കെട്ടോടെ ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. എന്നാൽ ഈ വീഡിയോ ഇപ്പോഴത്തേതല്ല എന്നതാണ് യാഥാർത്ഥ്യം.

നാനാവതി ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്‌സുമാർക്കുമടക്കം ആദരമർപ്പിച്ചുകൊണ്ടായിരുന്നു അമിതാഭ് ബച്ചന്റെ വീഡിയോ സന്ദേശം. കൊവിഡ് രോഗ ബാധിതനായ വ്യക്തിയായിട്ടും അമിതാഭ് ബച്ചൻ ചുറുചുറുക്കോടെ ആരോഗ്യ പ്രവർത്തകർക്ക് ആദർപ്പിക്കുന്നുവെന്ന തലക്കെട്ടോയും, നാനാവതി ആശുപത്രി അധികൃതർ കാഴ്ചവച്ച പ്രവർത്തനത്തിന് കൈയ്യടിച്ചും വീഡിയോ സന്ദേശം വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. നടൻ കുഞ്ചാക്കോ ബോബനും ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ സന്ദേശം പങ്കുവച്ചിട്ടുണ്ട്.

എന്നാൽ ഇത് ബിഗ്ബിയ്ക്ക് കൊവിഡ് ബാധിച്ച സമയത്തുള്ള വീഡിയോ അല്ല. ഈ വീഡിയോയ്ക്ക് മൂന്ന് മാസത്തെ പഴക്കമുണ്ട്. കൃത്യമായി പറഞ്ഞാൽ ഏപ്രിൽ 23ന് ‘മൈ സൂരറ്റ്’ എന്ന ട്വിറ്റർ പേജിലാണ് വീഡിയോ ആദ്യം വരുന്നത്.

കൊവിഡ് പ്രതിരോധ പ്രവർത്തകർക്ക് ആദരമർപ്പിച്ചുകൊണ്ടേ സൂരത്ത് മുനിസിപ്പൽ കോർപറേഷൻ സ്ഥാപിച്ച ബിൽബോർഡ് ശ്രദ്ധയിൽപ്പെട്ട അമിതാഭ് ബച്ചൻ നാനാവതി ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരടക്കമുള്ള കൊവിഡിന്റെ മുൻമിര പോരാളികളെ അഭിനന്ദിച്ച് വീഡിയോ ചെയ്യുകയായിരുന്നു.

Story Highlights amitabh bachchan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top