പെട്രോള്‍ കുപ്പിയില്‍ നല്‍കിയില്ല: ദേഷ്യം തീര്‍ക്കാന്‍ പാമ്പിനെ തുറന്നുവിട്ട് യുവാവ്; വിഡിയോ

പെട്രോള്‍ പമ്പിന്റെ ഓഫീസിലേക്ക് പാമ്പിനെ തുറന്നുവിടുന്ന യുവാവിന്റെ വിഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വൈറലാകുന്നത്. മഹാരാഷ്ട്രയിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കുപ്പിയില്‍ പെട്രോള്‍ നല്‍കാന്‍ പമ്പ് ജീവനക്കാരന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് യുവാവ് പാമ്പിനെ തുറന്നുവിട്ടത്. മൂന്ന് പാമ്പുകളെയാണ് പമ്പ് ഉടമയുടെ മുറിയിലേക്ക് തുറന്നുവിട്ടത്.
മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയിലാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങളില്‍ യുവാവ് വാതില്‍ തുറന്ന് മുറിയിലേക്ക് വരുന്നതായും വലിയൊരു പാമ്പിനെ കുപ്പിയില്‍ നിന്ന് പുറത്തേക്ക് കുടഞ്ഞ് ഇടുന്നതായും കാണാം. നിലത്ത് വീണ പാമ്പ് മുറിയ്ക്കുള്ളിലെ ഫര്‍ണിച്ചറിന്റെ അടിയിലേക്ക് കയറിപോകുന്നതായും വിഡിയോയില്‍ കാണാം.
Story Highlights – Man Releasing Snake At Petrol Pump
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here