‘കൊവിഡ് വെറും തട്ടിപ്പ്’; ആവർത്തിച്ച് അവകാശപ്പെട്ട യുവാവ് കൊവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടു

Man Refused Mask Coronavirus

കൊവിഡ് വെറും തട്ടിപ്പെന്ന് ആവർത്തിച്ച് അവകാശപ്പെട്ട യുവാവ് കൊവിഡ് ബാധിച്ച് മരണപ്പെട്ടു. അമേരിക്കയിലെ ഒഹായോ സ്വദേശിയായ റിച്ചാർഡ് റോസ് ആണ് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി ദിവസങ്ങൾക്കു ശേഷം മരണമടഞ്ഞത്. കൊവിഡ് വെറും തട്ടിപ്പാണെന്നും താൻ മാസ്ക് വെക്കില്ലെന്നും 37കാരനായ റിച്ചാർഡ് തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ പലതവണ കുറിച്ചിരുന്നു.

Let make this clear. I’m not buying a fucking mask. I’ve made it this far by not buying into that damn hype.

Posted by Richard Rose on Tuesday, April 28, 2020

Read Also : രോഗം ഇല്ലെന്നുറപ്പാക്കി മത്സ്യബന്ധനത്തിനു പോയി; 35 ദിവസത്തിനു ശേഷം മടങ്ങിയെത്തിയ 57 മത്സ്യത്തൊഴിലാളികൾക്ക് കൊവിഡ്: ഞെട്ടൽ

പലതവണ ആരോഗ്യവകുപ്പ് അധികൃതർ ഓർമിപ്പിച്ചിട്ടും മാസ്ക് വാങ്ങാനോ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാവാനോ റിച്ചാർഡ് തയ്യാറായിരുന്നില്ല. തൻ്റെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ഇതൊക്കെ അദ്ദേഹം ഇത് വിശദീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് രോഗലക്ഷണങ്ങൾ കാണിച്ച റിച്ചാർഡിനെ ജൂലായ് ഒന്നിനു ടെസ്റ്റ് ചെയ്യുകയും കൊവിഡ് പോസിറ്റീവാണെന്ന് തെളിയുകയും ചെയ്തു. ജൂലായ് നാലിന് ഒഹായോയിലെ തൻ്റെ വീട്ടിൽ വച്ച് അദ്ദേഹം മരണപ്പെടുകയായിരുന്നു.

Well. I’m officially under quarantine for the next 14 days. I just tested positive for COVID-19. Sucks because I had just started a new job!

Posted by Richard Rose on Wednesday, July 1, 2020

കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് രാജ്യമെങ്ങും നടന്ന പ്രതിഷേധങ്ങളെയും റിച്ചാർഡ് തള്ളിപ്പറഞ്ഞിരുന്നു. പ്രതിഷേധങ്ങൾ വെറും തമാശയാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ അഭിപ്രായം. മുഖം മൂടുന്നത് ഇസ്ലാം മത വിശ്വാസത്തിൻ്റെ ഭാഗമാണെന്നു പറഞ്ഞാണ് മാസ്ക് വെക്കാൻ അദ്ദേഹം തയ്യാറാകാതിരുന്നത്.

Read Also : സംസ്ഥാനത്തെ ഏറ്റവും വലിയ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍; നാളെ മുതൽ പ്രവർത്തനമാരംഭിക്കും

എന്നാൽ, അവസാനം കുറിച്ച ഫേസ്ബുക്ക് പോസ്റ്റിൽ കൊവിഡ് കാരണം തനിക്ക് ശ്വാസം വിടാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. റിച്ചാർഡിൻ്റെ മരണത്തിൽ നിന്ന് മറ്റുള്ളവർ പാഠം ഉൾക്കൊള്ളണമെന്ന് സുഹൃത്തുക്കൾ പറയുന്നു.

35.3 ലക്ഷം പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 1,38,000 പേർ മരണപ്പെടുകയും 10 ലക്ഷത്തിലധികം പേർ രോഗമുക്തരാവുകയും ചെയ്തു.

Story Highlights Man Who Refused to Wear a Mask Dies of Coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top