രോഗം ഇല്ലെന്നുറപ്പാക്കി മത്സ്യബന്ധനത്തിനു പോയി; 35 ദിവസത്തിനു ശേഷം മടങ്ങിയെത്തിയ 57 മത്സ്യത്തൊഴിലാളികൾക്ക് കൊവിഡ്: ഞെട്ടൽ

Fishing Crew Catches COVID-19

35 ദിവസം കടലിൽ ചെലവഴിച്ച് തിരികെ എത്തിയ മത്സ്യത്തൊഴിലാളികൾക്ക് കൊവിഡ് രോഗബാധ. കപ്പലിലെ 61 മത്സ്യത്തൊഴിലാളികളിൽ 57 പേർക്കും രോഗം സ്ഥിരീകരിച്ചതായി ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. അർജൻ്റീനയിലാണ് ആരോഗ്യരംഗത്തെ ഞെട്ടിക്കുന്ന സംഭവം നടന്നത്. തെക്കന്‍ ടിയറ ഡെല്‍ ഫ്യൂഗോ പ്രവിശ്യയിലെ ആരോഗ്യ മന്ത്രാലയമാണ് വാര്‍ത്ത പുറത്തുവിട്ടത്.

Read Also : ഖത്തര്‍ ലോകകപ്പ് ; മത്സരക്രമം പ്രഖ്യാപിച്ചു, കിക്കോഫ് 2022 നവംബര്‍ 21 ന്

മെയ് അവസാന വാരം അർജൻ്റീന തലസ്ഥാനമായ ബ്യൂണസ് ഐറീസിൽ നിന്നാണ് 61 പേർ കപ്പലിൽ മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. പുറപ്പെടും മുൻപ് എല്ലാവർക്കും കൊവിഡ് പരിശോധന നടത്തി രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. ഉഷ്വായിൽ എത്തിയ ഇവർ അവിടെ 14 ദിവസം ഒരു ഹോട്ടലിൽ ക്വാറൻ്റീനിൽ കഴിഞ്ഞു. ക്വാറൻ്റീൻ കാലാവധി കഴിഞ്ഞ ഇവർ മത്സ്യബന്ധനത്തിനായി കടലിലേക്ക് ഇറങ്ങി. ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ കപ്പലിലെ യാത്രക്കാരിൽ പലരും കൊവിഡ് ബാധയുടെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. തുടർന്ന് കപ്പൽ തിരികെയെത്തി. നാട്ടിലെത്തിയ ശേഷം നടത്തിയ പരിശോധനയിൽ 57 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

Read Also : തിരുവനന്തപുരത്ത് 301 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ; രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ 17 ജീവനകാര്‍ കൂടി രോഗം

‘കരയുമായി ഒരു ബന്ധവുമില്ലാതെ 35 ദിവസം കടലിൽ കഴിഞ്ഞ ഇവർക്ക് എങ്ങനെ അസുഖം വന്നെന്ന് മനസ്സിലാവുന്നില്ല. ഇതേ പറ്റി പരിശോധിക്കുകയാണ്.”- ടിയറ ഡെല്‍ ഫ്യൂഗോ പ്രവിശ്യയിലെ ആരോഗ്യവിഭാഗം ഡയറക്ടർ അലെസാൻഡ്ര അൽഫാരോ പറഞ്ഞു.

ഒരുലക്ഷത്തിന് മേലെയാണ് അര്‍ജന്റീനിയയിലെ കൊവിഡ് രോഗികളുടെ ആകെ എണ്ണം. 2050 പേർ മരണപ്പെട്ടു. 47285 പേർ രോഗമുക്തരായി.

Story Highlights Weeks After Heading Out to Sea, Fishing Crew Catches COVID-19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top