Advertisement

തിരുവനന്തപുരത്ത് 301 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ; രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ 17 ജീവനകാര്‍ കൂടി രോഗം

July 16, 2020
Google News 1 minute Read
covid 19, coronavirus, ernakulam

തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 339 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 301 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 16 കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇന്നലെ 61 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ 17 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളില്‍ ഏറെയും തമിഴ്‌നാട് സ്വദേശികളാണ്. സ്ഥാപനത്തിന് ജില്ലയില്‍ നിരവധി ബ്രാഞ്ചുകളുണ്ട്. ഈ സ്ഥാപനത്തില്‍ എത്തിയവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ടെയ്‌മെന്റ് സോണുകളില്‍ ഉള്‍പ്പെടെ പരിശോധന വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

തലസ്ഥാനത്തിന്റെ ഈ അനുഭവം മുന്‍നിര്‍ത്തി പ്രത്യേക പ്രതിരോധ നടപടികള്‍ പുനക്രമീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റുകളുടെ എണ്ണം പരമാവധി വര്‍ധിപ്പിക്കും. സ്വകാര്യലാബുകള്‍ പരമാവധി ഉപയോഗിക്കും, പരിശോധന കേന്ദ്രങ്ങള്‍ കൂടുതല്‍ തുടങ്ങാന്‍ അനുമതി നല്‍കും, പഞ്ചായത്തുകളില്‍ 100 കിടക്കകള്‍ ഉള്ള സെന്ററുകള്‍ തുടങ്ങും, ആരോഗ്യപ്രവര്‍ത്തകരെ ആകെ അണിനിരത്തി പ്രതിരോധ പ്രവര്‍ത്തനം വിപുലപ്പെടുത്തും. സര്‍ക്കാര്‍ ആശുപത്രിയുലുള്ളവര്‍ മാത്രമല്ല സ്വകാര്യമേഖലയില്‍ ഉള്ളവരെയും വിദ്യാര്‍ത്ഥികളെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കും. സ്വകാര്യആശുപത്രികളെയും ക്ലിനിക്കുകളെയും നല്ലതരത്തില്‍ ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Story Highlights covid19, coronavirus, thiruvanthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here