ഖത്തര്‍ ലോകകപ്പ് ; മത്സരക്രമം പ്രഖ്യാപിച്ചു, കിക്കോഫ് 2022 നവംബര്‍ 21 ന്

കായിക ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ഷെഡ്യൂള്‍ ഫിഫ പുറത്തിറക്കി. 2022 നവംബര്‍ 21 നാണ് ഉദ്ഘാടന മത്സരം. 60,000 സീറ്റുകളുള്ള അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 3.30 നായിരിക്കും കിക്കോഫ്.
ഫൈനല്‍ മത്സരം ലുസൈല്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 18 നും നടക്കും. 12 ദിവസം നീളുന്ന ഗ്രൂപ്പ് സ്റ്റേജില്‍ ദിവസവും നാല് മത്സരങ്ങള്‍ വീതം നടക്കും. ഗ്രൂപ്പ് മത്സരങ്ങള്‍ പ്രദേശിക സമയം ഒരു മണിക്കാരംഭിച്ച് രാത്രി 12 വരെ നീളുമെന്നും ഫിഫ വ്യക്തമാക്കി.
Story Highlights – Qatar, fifa World Cup 2022; schedule has been announced,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here