കൊവിഡ് നിയന്ത്രണം: കൊല്ലം ജില്ലയില്‍ 61 ഇടങ്ങളിലെ ചന്തകള്‍ അടച്ചു

kollam market

സമ്പര്‍ക്കം വഴി രോഗം വ്യാപനം തടയാന്‍ കൊല്ലം ജില്ലയില്‍ 61 ഇടങ്ങളിലെ ചന്തകളും മത്സ്യവിപണന കേന്ദ്രങ്ങളും പൂര്‍ണമായും അടച്ച് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവിട്ടു. ജില്ലയില്‍ സമ്പര്‍ക്കംമൂലമുള്ള രോഗബാധ കൂടിയ സ്ഥലങ്ങള്‍ ചവറ, പന്മന, ശാസ്താംകോട്ട, പോരുവഴി, വെളിയം, ഗ്രാമ പഞ്ചായത്തുകളാണ്. അടച്ചിടാന്‍ നിര്‍ദേശിച്ചിരിക്കുന്ന ചന്തകള്‍.

കുണ്ടറ(കുണ്ടറ മുക്കട), കിഴക്കേ കല്ലട(പള്ളിച്ചന്ത, കിഴക്കേ കല്ലട), ശാസ്താംകോട്ട (ആഞ്ഞിലിമൂട്, ശാസ്താംകോട്ട), ശൂരനാട് (ചെളിക്കുഴി, പതാരം), കൊട്ടാരക്കര (കൊട്ടാരക്കര, കലയപുരം, വെട്ടിക്കവല, വാളകം, വയയ്ക്കല്‍), പൂത്തൂര്‍ (പുത്തൂര്‍), എഴുകോണ്‍ (എഴുകോണ്‍, പരുത്തുംപാറ, ചീരങ്കാവ്, ഇടയ്ക്കിടം, കുഴിമതിക്കാട്, ഇടിമുക്ക്, കരീപ്ര, നെടുമണ്‍കാവ്), പൂയപ്പള്ളി (വെളിയം, ഓടനാവട്ടം), പുനലൂര്‍ (പുനലൂര്‍, കരവാളൂര്‍, വെഞ്ചേമ്പ്, അലിമുക്ക്), പത്തനാപുരം (പത്തനാപുരം, ചെളിക്കുഴി), കുന്നിക്കോട് (കുന്നിക്കോട്, പട്ടാഴി), അഞ്ചല്‍ (അഞ്ചല്‍, തടിക്കാട്, കരുകോണ്‍), ഏരൂര്‍ (ആലഞ്ചേരി, ഏരൂര്‍, ചണ്ണപ്പേട്ട), കുളത്തൂപ്പുഴ (കുളത്തൂപ്പുഴ), തെന്മല (ഇടമണ്‍), കടയ്ക്കല്‍ (കടയ്ക്കല്‍, വളവുപച്ച, കോട്ടുക്കല്‍, കുമ്മിള്‍, കാട്ടാമ്പള്ളി, ചുണ്ട, ഐരക്കുഴി, കൊല്ലയില്‍, കിഴക്കുംഭാഗം), ചടയമംഗലം (ചടയമംഗലം, ആയൂര്‍, നിലമേല്‍, കമ്മീഷന്‍ കടകള്‍-ഇലവക്കോട്, ചടയമംഗലം, ആയൂര്‍), മത്സ്യഫെഡിന്റെ നിയന്ത്രണത്തിലുള്ള അഞ്ചല്‍, പുനലൂര്‍, അഞ്ചാലുംമൂട് (സികെപി മാര്‍ക്കറ്റ്), കിളികൊല്ലൂര്‍(പുന്തലത്താഴം), പരവൂര്‍(ഊന്നിന്‍മൂട്), കണ്ണനല്ലൂര്‍ (കണ്ണനല്ലൂര്‍ മാര്‍ക്കറ്റ്), കരുനാഗപ്പള്ളി (വള്ളിക്കാവ്) എന്നിവയാണ് പൂര്‍ണമായും അടയ്ക്കുന്നത്.

Story Highlights Markets closed at 61 places in Kollam district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top