ലൈംഗിക അതിക്രമം; ഹരിയാനയിൽ ഡോക്ടറെ വളഞ്ഞിട്ട് ആക്രമിച്ച് നഴ്‌സുമാർ

Nurses Thrash Doctor Accused Of Sexual Harassment

ലൈംഗികാതിക്രമം നടത്തിയ ഡോക്ടറെ മർദിച്ച് നഴ്‌സുമാർ. ഹരിയാനയിലെ പഞ്ച്കുളയിലാണ് സംഭവം നടക്കുന്നത്.

കൊവിഡ് ഐസൊലേഷൻ വാർഡിൽ ജോലി നോക്കുകയായിരുന്ന നഴ്‌സിന് ഡോക്ടർ ലൈംഗികമായി അതിക്രമിക്കുന്നത് രണ്ട് ദിവസം മുമ്പാണ്. ആ സമയത്ത് ഡോക്ടർ മദ്യപിച്ചിരുന്നതായും നഴ്‌സ് ആരോപിക്കുന്നു. ചേഞ്ചിംഗ് റേൂമിൽ വിശ്രമിക്കുകയായിരുന്ന തന്നെ ഡോക്ടർ അകത്തു കയറിവന്ന ആക്രമിക്കുകയായിരുന്നുവെന്ന് നഴ്‌സ് പൊലീസിനോട് പറഞ്ഞു. നഴ്‌സ് ഉറക്കെ ശബ്ദമുണ്ടാക്കിയതിനെ തുടർന്ന ഡോക്ടർ പിന്മാറുകയായിരുന്നു.

ഇതിന് പിന്നാലെ സഹപ്രവർത്തകരായ മറ്റ് നഴ്‌സുമാർ ഡോക്ടറുടെ മുറിയിലെത്തി ഡോക്ടറെ മർദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പൊലീസ് പരാതിക്ക് പുറമെ ഹോസ്പിറ്റൽ അധികൃതർക്കും നഴ്‌സ് പരാതി നൽകിയിട്ടുണ്ട്.

Story Highlights Nurses Thrash Doctor Accused Of Sexual Harassment

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top