Advertisement

‘രാഹുലിനെതിരെ നടപടിയെടുത്തു, ദാറ്റ്‌സ് ഓള്‍’; പരാതി പരിശോധിക്കുന്ന കാര്യം കേരള നേതൃത്വം തീരുമാനിക്കുമെന്ന് കെ സി വേണുഗോപാല്‍

2 hours ago
Google News 2 minutes Read
kc venugopal against allegations against rahul mamkoottathil

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരവധി സ്ത്രീകള്‍ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും വിഷയത്തില്‍ പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ബിഹാറില്‍ ട്വന്റിഫോറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുലുമായി ബന്ധപ്പെട്ട് തുടര്‍ നടപടിയെടുക്കാന്‍ കേരളത്തിലെ നേതാക്കള്‍ കരുത്തരാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ‘ഇങ്ങനെയൊരു ആരോപണം വന്നപ്പോള്‍ മറ്റ് പാര്‍ട്ടികളേക്കാള്‍ ഒക്കെ വേഗത്തില്‍ കോണ്‍ഗ്രസ് നടപടിയെടുത്തു. ദാറ്റ്‌സ് ആള്‍.’എന്നായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം. രാജി ആവശ്യപ്പെടുന്നവര്‍ മുന്‍പ് ഇത്തരം പരാതി വന്നപ്പോള്‍ എന്താണ് ചെയ്തതെന്ന് ജനങ്ങള്‍ക്ക് അനുഭവമുള്ളതാണല്ലോ എന്നും കെ സി വേണുഗോപാല്‍ ട്വന്റിഫോറിനോട് പറഞ്ഞു.

Read Also: സ്വപ്ന സുരേഷ് പ്രതിയായ സ്വർണ്ണക്കടത്ത് കേസ്; മുൻ UAE കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക്, കസ്റ്റംസ് 12 കോടി രൂപ പിഴ ചുമത്തി

ആരോപണം ഉയര്‍ന്നപ്പോള്‍ സ്വയം രാജിവയ്ക്കുന്നു എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാജി പാര്‍ട്ടി ആവശ്യപ്പെട്ടതാണെന്ന് സ്ഥിരീകരിക്കുകയാണ് എഐസിസി ജനറല്‍ സെക്രട്ടറി. വിഷയത്തില്‍ ആദ്യമായാണ് കെ സി വേണുഗോപാല്‍ ഒരു മാധ്യമത്തോട് പ്രതികരിക്കുന്നത്.

Story Highlights : kc venugopal against allegations against rahul mamkoottathil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here