Advertisement

സ്വപ്ന സുരേഷ് പ്രതിയായ സ്വർണ്ണക്കടത്ത് കേസ്; മുൻ UAE കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക്, കസ്റ്റംസ് 12 കോടി രൂപ പിഴ ചുമത്തി

5 hours ago
Google News 2 minutes Read
swapna suresh

സ്വപ്ന സുരേഷ് പ്രതിയായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നയതന്ത്ര മാർഗം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ മുൻ യു എ ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചു. അന്നത്തെ പ്രധാന ഉദ്യോഗസ്ഥർക്കെതിരെയാണ് കസ്റ്റംസ് വകുപ്പ് പന്ത്രണ്ട് കോടി രൂപ പിഴ ചുമത്തിയത്. മുൻ കോൺസൽ ജനറൽ, അഡ്മിൻ അറ്റാഷെ-എക്സ് ചാർജ് ഡി അഫയേഴ്‌സ് എന്നിവർക്ക് നേരെ ആറ് കോടി രൂപ വീതവും കസ്റ്റംസ് പിഴ ചുമത്തി. കോടതി നടപടികളുടെ തുടർ നടപടികളുടെ ഭാഗമായാണ് പ്രോസിക്യുഷൻ നീക്കം. ട്വന്റി ഫോർ പ്രൈം ടൈം ബ്രേക്കിങ്. കൊച്ചി സ്വദേശിയായ ഗോവിന്ദൻ നമ്പൂതിരി നൽകിയ വിവരാവകാശ രേഖയിലെ മറുപടിയായാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ വിവരാവകാശ രേഖയിൽ ഇവർ എത്ര തുക അടച്ചുവെന്ന് വെളിപ്പെടുത്തിയിട്ടില്ല.

രാഷ്ട്രീയ കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ട്ടിച്ച കേസായിരുന്നു സ്വർണ്ണക്കടത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി പി.ആർ. ശിവശങ്കറും യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരും കേസിലെ പ്രതികളാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുകൊണ്ടാണ് സ്വർണ്ണക്കടത്ത് നടത്തിയതെന്നടക്കമുള്ള ആരോപണങ്ങൾ ഉയർന്നുവന്നിരുന്നുവെങ്കിലും പിന്നീട് അതിൽ ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. സ്വർണ്ണം എവിടെ നിന്ന് വന്നുവെന്നോ എവിടേക്ക് പോയി എന്നോ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കേസ് അന്വേഷണം പൂർണമായെങ്കിലും ഇപ്പോഴും കസ്റ്റംസ്, എക്സൈസ്, സർവീസ് ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ (CESTAT) കീഴിൽ കേസ് ഇപ്പോഴും ഉണ്ട്.

Story Highlights : Swapna Suresh accused in gold smuggling case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here