കൊച്ചി വിമാനത്താവളത്തിൽ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ബാങ്കോകിൽ നിന്ന് എത്തിയ തമിഴ്നാട് സ്വദേശിനി തുളസിയിൽ നിന്നാണ് 1കിലോ 190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. ഇതിന് വിപണിയിൽ ഏകദേശം 35 ലക്ഷത്തിലധികം രൂപ വിലവരും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ നിന്നാണ് തായ് എയർലൈൻസിൽ നിന്ന് ഇവരെ പിടികൂടുന്നത്. വിശദമായ അന്വേഷണത്തിനായി ഒരുങ്ങുകയാണ് പൊലീസ്. ആർക്കു വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തും. ഈ മാസം ഇത് ആറാം തവണയാണ് കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടിക്കൂടുന്നത്.
Story Highlights : Huge hybrid cannabis bust at Kochi airport
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here