കോൺഗ്രസ് വാതിൽ തുറന്നു തന്നെ; പ്രതികരിക്കാതെ സച്ചിൻ പൈലറ്റ്

രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധി തുടരുന്നു. ബിജെപിയിലേക്ക് പോകില്ലെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കിയതോടെ കോൺഗ്രസ് അനുനയ ശ്രമങ്ങൾ സജീവമാക്കി. കോൺഗ്രസിന്റെ വാതിൽ എപ്പോഴും തുറന്നിട്ടിരിക്കുന്നുവെന്ന് നേതാക്കൾ പറഞ്ഞു. എന്നാൽ കോൺഗ്രസിന്റ പുതിയ നീക്കങ്ങളോടൊന്നും സച്ചിൻ പൈലറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read Also :രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധി; ബിജെപിയിലേക്കില്ലെന്ന് സച്ചിൻ പൈലറ്റ്
നാടകീയ നീക്കങ്ങളാണ് ഓരോ നിമിഷവും രാജസ്ഥാൻ കോൺഗ്രസിൽ സംഭവിക്കുന്നത്. പിസിസി അധ്യക്ഷൻ, ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയെങ്കിലും സച്ചിൻ പൈലറ്റുമയി കോൺഗ്രസ് വീണ്ടുമൊരു ചർച്ചയ്ക്ക് തയ്യാറാണ്. ഹരിയാനയിലെ ബിജെപിയുടെ ആതിഥ്യം അവസാനിപ്പിച്ച് ജയ്പൂരിലേക്ക് മടങ്ങിയാൽ ചർച്ചകൾ നടത്താമെന്നാണ് രൺദീപ് സിംഗ് സുർജെവാല കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. രാഹുൽ ഗാന്ധിക്കും സച്ചിൻ പാർട്ടിക്ക് പുറത്ത് പോകരുതെന്ന നിലപാടാനുള്ളത്. അനുനയശ്രമത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി സച്ചിനുമായി സംസാരിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
സച്ചിൻ ഇതുവരെ പാർട്ടി വിടാത്ത സാഹചര്യത്തിൽ പരസ്യപ്രസ്താവനകൾ ഒഴിവാക്കണമെന്ന് ഗെലോട്ട് അനുകൂലികളോട് ഹൈക്കമാൻഡ് നിർദേശിച്ചു. കോൺഗ്രസിന്റെ പുതിയ നീക്കങ്ങൾക്കിടെ സച്ചിൻ പൈലറ്റ് ഇന്ന് നിലപാട് വ്യക്തമാക്കും. പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അഭ്യൂഹവും ശക്തമായി ഉയരുന്നുണ്ട്. സച്ചിൻ നിലപാട് വ്യക്തമാക്കുന്നതുവരെ നിലവിലെ നീക്കങ്ങളോട് പ്രതികരിക്കേണ്ട എന്നാണ് ബിജെപിയുടെ തീരുമാനം.
Story Highlights – Sachin pilot, Rahul Gandhi, Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here