രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി കൈയടി നേടിയ സഫയ്ക്ക് ഫുൾ എപ്ലസ്

രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി കൈയടി നേടിയ സഫ ഫെബിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്. ഇന്നലെ പ്ലസ് ടു പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ 98.5 ശതമാനം മാർക്കോടെയാണ് സഫ ഉപരിപഠനത്തിന് അർഹത നേടിയത്. സയൻസ് വിദ്യാർത്ഥിയായിരുന്നു സഫ.

Read Also :രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി പ്ലസ് ടു വിദ്യാർത്ഥിനി; ഒടുവിൽ രാഹുലിന്റെ സമ്മാനവും

കരുവാരക്കുണ്ട് കുട്ടത്തി കുഞ്ഞിമുഹമ്മദിന്റെ മകളാണ് സഫ. കരുവാരക്കുണ്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു. സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു രാഹുൽ ഗാന്ധി സഫയെ തന്റെ പ്രസംഗം പരിഭാഷപ്പെടുത്താൻ വിളിച്ചത്. ധൈര്യപൂർവം തന്നെ സഫ സ്റ്റേജിലെത്തി രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി. പതിനഞ്ച് മിനിട്ട് നീണ്ടതായിരുന്നു പ്രസംഗം. മാധ്യമങ്ങളും സഫയുടെ പ്രസംഗം ഏറ്റെടുത്തതോടെ സംഭവം വൈറലായി. സോഷ്യൽ മീഡിയയിലും സഫ താരമായി.

Story Highlights Safa febin, Rahul Gandhi, Plus Two result

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top