ഇടുക്കി ശാന്തന്‍പാറയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇടുക്കി ശാന്തന്‍പാറയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക്് കൊവിഡ് സ്ഥിരീകരിച്ചു. ശാന്തന്‍പാറ പേത്തൊട്ടി സ്വദേശി പാണ്ഡ്യനാണ് മരിച്ചത്. നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് കൊവിഡ് പരിശോധന നടത്തുകയായിരുന്നു. ഇന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോളാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തമിഴ്‌നാട്ടില്‍ നിന്ന് ശാന്തന്‍പാറയില്‍ എത്തിയതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.കഴിഞ്ഞ മാസം 28 നാണ് പച്ചക്കറി വാഹനത്തില്‍ ഇദ്ദേഹം ശാന്തന്‍പാറയിലെത്തുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കൊവിഡ് നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പനിയുള്‍പ്പെടെയുള്ള കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തുകയായിരുന്നു.

Story Highlights – covid observation, died, idukki, Shanthanpara,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top