തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആത്മഹത്യാ ശ്രമം

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ആത്മഹത്യാ ശ്രമം. കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
Read Also :തിരുവനന്തപുരം രാമചന്ദ്രൻ ഹൈപ്പർ മാർക്കറ്റിൽ 61 പേർക്ക് കൊവിഡ്
കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന രോഗികൾ മുൻപും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. ഒരു മാസം മുൻപാണ് സംഭവം. ഇത് വിവാദമായിരുന്നു. മെഡിക്കൽ കോളജിലെ കൊവിഡ് വാർഡിൽ മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു ആത്മഹത്യാ ശ്രമം. കൊവിഡ് സംശയിച്ച് പ്രവേശിപ്പിച്ച നെടുമങ്ങാട് സ്വദേശി മുരുകേശനും കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആനാട് കുളക്കി സ്വദേശി ഉണ്ണിയുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരും പിന്നീട് മരിച്ചിരുന്നു.
Story Highlights – Suicide attempt, Trivandrm medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here