എറണാകുളത്ത് ഇന്ന് 115 പേർക്ക് കൊവിഡ്; 84 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെ

എറണാകുളം ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ഇന്ന് 115 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 84പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ചെല്ലാനം, ആലുവ, കീഴ്മാട് പ്രദേശങ്ങളിലാണ് സമ്പർക്ക ബാധ കൂടുതൽ. ഈ പ്രദേശങ്ങളെ ക്ലസ്റ്ററുകളിൽ ഉൾപ്പെടുത്തി കേന്ദ്രീകൃത ലോക്ക് ഡൗൺ തുടരുകയാണ്.
ചെല്ലാനത് 33 പേർക്കും ആലുവ ക്ലസ്റ്ററിൽ 30 പേർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ജില്ലയിൽ കൂടുതൽ പേർക്കും രോഗം ബാധിച്ച ചെല്ലാനത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പ്രേദേശത്ത് സ്ഥിതി ഗതികൾ നിയന്ത്രിക്കാൻ പ്രേത്യേക മെഡിക്കൽ നോഡൽ ഓഫീസറെ നിയമിച്ചു. നാളെ മുതൽ ഇവിടെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ പ്രവർത്തനം ആരംഭിക്കും.
Read Also :സംസ്ഥാനത്ത് 791 പേർക്ക് കൂടി കൊവിഡ്; 133 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് ആകെ 791 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ രോഗബാധ തിരുവനന്തപുരത്താണ്. ജില്ലയിൽ 246 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശൂർ 32, കാസർകോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂർ 9 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.
Story Highlights – covid 19, Ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here