സംസ്ഥാനത്ത് 791 പേർക്ക് കൂടി കൊവിഡ്; 133 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 791 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11,066 ആയി. ഇന്ന് 532 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിൽ 42 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. വിദേശത്ത് നിന്നുവന്ന 135 പേർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്നുവന്ന 98 പേർക്കും രോഗം സ്ഥിരീകരിച്ചു. ആരോഗ്യപ്രവർത്തകർ 15, ഐടിബിപി 1, ബിഎസ്എഫ് 1, കെഎസ്‌സി 7എന്നിങ്ങനെ രോഗം കണ്ടെത്തി. 133 പേർ രോഗമുക്തി നേടി.
ഇന്ന് കൊവിഡ് മൂലം ഒരു മരണം റിപ്പോർട്ട് ചെയ്തു. തൃശൂർ ജില്ലയിലെ പുല്ലൂർ സ്വദേശി ഷൈജു (46) വാണ് മരിച്ചത്. ജൂലൈ 14ന് ആത്മഹത്യ ചെയ്ത കുനിശ്ശേരി സ്വദേശി മുരളി(40)യുടെ സ്രവപരിശോധനാ റിപ്പോർട്ട് കൊവിഡ് പോസിറ്റീവാണ്. സൗദിയിൽ നിന്ന് മടങ്ങിയതായിരുന്നു. കൊവിഡ് മൂലമല്ല മരണമുണ്ടായത് എന്നതുകൊണ്ട് കൊവിഡ് മരണ പട്ടികയിൽ ആ പേര് ഉൾപ്പെടുത്തിയിട്ടില്ല.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം 246, എറണാകുളം 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശൂർ 32, കാസർകോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂർ 9.
നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം 8, കൊല്ലം 7, ആലപ്പുഴ 6, കോട്ടയം 8, ഇടുക്കി 5, എറണാകുളം 5, തൃശൂർ 32, മലപ്പുറം 32, കോഴിക്കോട് 9, വയനാട് 4, കണ്ണൂർ 8, കാസർകോട് 9.
കഴിഞ്ഞ 24 മണിക്കൂറിനകം 16,642 സാമ്പിളുകൾ പരിശോധിച്ചു. 1,78,481 പേരാണ് നിരീക്ഷണത്തിലുള്ളത്. 6124 പേർ ആശുപത്രികളിൽ. ഇന്നു മാത്രം 1152 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ചികിത്സയിലുള്ളവർ 6029 ഇതുവരെ ആകെ 2,75,900 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 7610 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെൻറിനൽ സർവൈലൻസിൻറെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 88,903 സാമ്പിളുകൾ ശേഖരിച്ചതിൽ 84,454 സാമ്പിളുകൾ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 285 ആയി.
Story Highlights – Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here