Advertisement

ബംഗളൂരുവിൽ ശുചീകരണ തൊഴിലാളി കൊവിഡ് ബാധിച്ച് മരിച്ചു

July 17, 2020
Google News 1 minute Read

ബംഗളൂരുവിൽ ശുചീകരണ തൊഴിലാളി കൊവിഡ് ബാധിച്ച് മരിച്ചു. ബംഗളൂരു നഗരസഭയിലെ ശുചീകരണ തൊഴിലാളിയായ ശിൽപയാണ് (28) മരിച്ചത്. ചികിത്സാ പിഴവ് മൂലമാണ് ശിൽപ മരിച്ചതെന്നാരോപിച്ച് യൂണിയൻ രംഗത്തെത്തി.

കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ശിൽപയെ കൊവിഡ് പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. കൊവിഡ് പോസിറ്റീവ് ആയതോടെ ശിൽപയെ ബംഗളൂരുവിലെ അംബേദ്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് ശിൽപ മരിച്ചത്. ശിൽപയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ബംഗളൂരുവിൽ കൊവിഡ് പോരാട്ടത്തിൽ മുൻ നിര പോരാളികളാണ് ശുചീകരണ തൊഴിലാളികൾ. കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ശുചീകരണപ്രവർത്തനങ്ങളുമായി ഇവർ രംഗത്തുണ്ട്. ബംഗളൂരുവിൽ നിരവധി ശുചീകരണ തൊഴിലാളികൾക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചു.

Story Highlights Covid 19, bengaluru, sanitation worker

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here