പുല്ലുവിളയിലും പൂന്തുറയിലും സമൂഹവ്യാപനം : മുഖ്യമന്ത്രി

community spread in pulluvila and poonthura

തിരുവനന്തപുരത്തെ തീരദേശമേഖലയിൽ സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുല്ലുവിളയിലും പൂന്തുറയിലും സമൂഹ വ്യാപനം നടന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് കണക്കുകൾ വിവരിക്കുന്ന മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

കരിങ്കുളം പഞ്ചായത്തിലെ പുല്ലുവിളയിൽ മാത്രം 51 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. പൂന്തുറയിൽ 26 പേരുടെ ഫലം പോസിറ്റീവായി. പുതുക്കുറിശിയിൽ ഇരുപതും അഞ്ചു തെങ്ങിൽ പതിനെഞ്ച് സാമ്പിളും പോസിറ്റീവായെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണമാണ് ഇത് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് 246 പേർക്കാണ്. എട്ട് പേർ രോഗമുക്തി നേടി.

Story Highlights community spread in pulluvila and poonthura

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top