കോട്ടയം ജില്ലയിൽ ഇന്ന് 39 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയിൽ ഇന്ന് 39 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലെ രണ്ട് തൊഴിലാളികൾ ഉൾപ്പെടെ ഒൻപതു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവർത്തകരും വിദേശത്തു നിന്നു വന്ന 17 പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്ന 10 പേരും വൈറസ് ബാധിതരിൽ ഉൾപ്പെടുന്നു.
ഏഴു പേർ രോഗമുക്തരായി. കോട്ടയം ജില്ലക്കാരായ 218 പേരാണ് ചികിത്സയിലുള്ളത്. മുട്ടമ്പലം ഗവൺമെന്റ് വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ പ്രാഥമിക ചികിത്സാ കേന്ദ്രം-60, പാലാ ജനറൽ ആശുപത്രി- 48,അകലക്കുന്നം പ്രാഥമിക ചികിത്സാ കേന്ദ്രം- 41, കോട്ടയം ജനറൽ ആശുപത്രി- 33, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി – 32, എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി- 2, ഇടുക്കി മെഡിക്കൽ കോളജ്- 2 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ കണക്ക്.
Story Highlights – Covid, kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here