കൊച്ചിയില്‍ മരിച്ച കന്യാസ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

covid 19, coronavirus, ernakulam

കൊച്ചിയില്‍ ബുധനാഴ്ച മരിച്ച കന്യാസത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച വൈപ്പിന്‍ കുഴുപ്പിള്ളി കോണ്‍വെന്റിലെ സിസ്റ്റര്‍ ക്ലെയറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 73 വയസായിരുന്നു. ബുധനാഴ്ച പനിയെ തുടര്‍ന്ന് പഴങ്ങനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കില്‍ രാത്രിയോടെ മരിക്കുകയായിരുന്നു.

കാഞ്ഞൂര്‍ എടക്കാട് സ്വദേശിയായ സിസ്റ്റര്‍ രണ്ടുവര്‍ഷമായി കുഴുപ്പിള്ളി കോണ്‍വെന്റിലെ അന്തേവാസിയായിരുന്നു. സിസ്റ്റര്‍ക്ക് യാത്രാപശ്ചാത്തലം ഇല്ല എന്നത് ആശങ്കയ്ക്ക് ഇടയാക്കി. പഴങ്ങനാട് ആശുപത്രിയിലെ ഡോക്ടര്‍മാരെയും നഴ്‌സമാരെയും ക്വാറന്റീനിലാക്കി. കുഴുപ്പിള്ളി കോണ്‍വെന്റിലെ 17 ഓളം അന്തേവാസികളെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു.

Story Highlights covid19, coronavirus, kochi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top