തൃശൂർ ഇരിങ്ങാലക്കുടയിൽ മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തൃശൂർ ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ദിവസം മരിച്ചയാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അവിട്ടത്തൂർ സ്വദേശി ഷാജുവാണ് മരിച്ചത്.

ഇതോടെ തൃശൂരിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. തൃശൂർ മെഡിക്കൽ കോളജിൽ ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് ഷാജു മരിച്ചത്. എന്നാൽ, മരിച്ചയാളുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഇദ്ദേഹത്തിന്റെ കുടുംബാഗങ്ങളോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും.

Story Highlights covid confirmed the death in Iringalakuda, Thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top