കോട്ടയം ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 48 തൊഴിലാളികളിലാണ് ഇവിടെ പരിശോധന നടത്തിയത്. ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.
ചുമട്ടുതൊഴിലാളികളായ ഏറ്റുമാനൂര്‍ മംഗളംകലുങ്ക് സ്വദേശിയായ 35 കാരന്‍, ഓണംതുരുത്ത് സ്വദേശിയായ 55 കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗം കൂടുതല്‍ വ്യാപിക്കുന്ന ആലപ്പുഴ ജില്ലയുമായി വ്യാപാര ഇടപാടുകള്‍ കൂടുതലുള്ള മാര്‍ക്കറ്റാണ് ഏറ്റുമാനൂരിലേത്. അതിനാലാണ് ഇവിടെ ലോഡ് ഇറക്കാന്‍ വരുന്ന തൊഴിലാളികളെ അടക്കം പരിശോധന നടത്തിയത്.
രോഗം സ്ഥിരീകരിച്ച ഇരുവരെയും അകലക്കുന്നത്തെ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചു.
Story Highlights – covid confirmed two persons Ettumanoor fish market
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here