Advertisement

കൊവിഡ് ചികിത്സാ സൗകര്യമൊരുക്കാന്‍ ജനങ്ങളുടെ സഹകരണം തേടി എറണാകുളം ജില്ലാ ഭരണകൂടം

July 17, 2020
Google News 1 minute Read
ernakulam collector

കൊവിഡ് ചികിത്സാ സൗകര്യങ്ങളൊരുക്കാന്‍ ജനങ്ങളുടെ സഹകരണം തേടി എറണാകുളം ജില്ലാ ഭരണകൂടം. പഞ്ചായത്തുകളിലും നഗരസഭകളിലും സ്ഥാപിക്കുന്ന കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ സൗകര്യങ്ങളൊരുക്കുന്നതിനായാണ് ജനങ്ങളുടെ സൗകര്യം തേടുന്നത്. കളക്ടറേറ്റിന് സമീപമുള്ള തൃക്കാക്കര നഗരസഭാ കമ്യൂണിറ്റി ഹാളിലെ ജില്ലാതല സംഭരണകേന്ദ്രം, താലൂക്ക് ആസ്ഥാനങ്ങളില്‍ ഉടന്‍ തുറക്കുന്ന സംഭരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് സാധനങ്ങള്‍ എത്തിക്കേണ്ടത്. സര്‍വേ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍മാര്‍ക്കുമാണ് ചുമതല.

ആവശ്യമുള്ള സാധനങ്ങള്‍

  • മടക്കാവുന്ന കട്ടിലുകള്‍
  • എക്സ്റ്റന്‍ഷന്‍ ബോര്‍ഡുകള്‍
  • കിടക്ക
  • ബെഡ്ഷീറ്റ്
  • തലയണ
  • തോര്‍ത്ത്
  • പുതപ്പ്
  • സര്‍ജിക്കല്‍ മാസ്‌ക്
  • പിപിഇ കിറ്റ്
  • ആംബുലന്‍സ്
  • സ്റ്റീല്‍ പാത്രങ്ങള്‍
  • സ്റ്റീല്‍ ഗ്ലാസുകള്‍
  • സ്പൂണ്‍
  • ജഗ്
  • മഗ്
  • ഇലക്ട്രിക് ഫാന്‍
  • എമര്‍ജന്‍സി ലാംപ്
  • മെഴുകുതിരി
  • റഫ്രിജറേറ്റര്‍
  • അഗ്നിശമന ഉപകരണങ്ങള്‍
  • വസ്ത്രങ്ങള്‍ അലക്കാനുള്ള സംവിധാനം
  • മാലിന്യ സംസ്‌കരണ സംവിധാനം
  • ബക്കറ്റ്
  • സോപ്പ്
  • ചെറിയ ബിന്നുകള്‍
  • സാനിറ്ററി പാഡുകള്‍
  • ഡയപ്പര്‍
  • കസേര
  • ബെഞ്ച്
  • മാസ്‌ക്
  • ഹാന്‍ഡ് സാനിറ്റൈസര്‍
  • കുടിവെള്ളം
  • പേപ്പര്‍
  • പേന
  • വൊളന്റിയര്‍മാര്‍ക്കുള്ള താമസ സൗകര്യം

Story Highlights Ernakulam district administration seeks people’s cooperation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here