രോഗലക്ഷണമില്ലാത്ത കൊവിഡ് ബാധിതരിൽ നിന്ന് വൈറസ് പടരില്ലെന്ന് ലോകാരോഗ്യ സംഘന പറഞ്ഞിട്ടുണ്ടോ? [24 Fact check]

രഞ്ജു മത്തായി/
രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് ബാധിതരിൽ നിന്ന് കൊറോണ വൈറസ് പടരില്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരിക്കുന്നു. ലോകാരോഗ്യ സംഘടനയിലെ ആരോഗ്യവിദഗ്ദ ഇങ്ങനെ പറയുന്നതായിട്ടുളള ഒരു വിഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, വാർത്തയ്ക്ക് പിന്നിൽ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ? ട്വന്റിഫോർ ഫാക്ട ചെക്ക്
രോഗലക്ഷണങ്ങില്ലാത്തവരിൽ നിന്ന് വൈറസ് പടരാൻ സാധ്യതയില്ലെന്ന് ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചുവെന്നാണ് പ്രചരിച്ചിക്കുന്ന സന്ദേശം. അതിനാൽ രോഗലക്ഷണങ്ങളില്ലാതെ കൊവിഡ് സ്ഥിരീകരിക്കുന്നവരെ നിരീക്ഷണത്തില്ലാക്കണ്ടെയെന്ന് ലോകാരോഗ്യസംഘടന നിലപാട് എടുത്തിരിക്കുന്നു. കൊവിഡ് പ്രതിരോധത്തിനായി വൻതുക ചിലവാക്കിയ ലോകരാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി താറുമാറാക്കിയതിന് ശേഷം ഡബ്ല്യൂഎച്ച്ഒ മുൻ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞുവെന്നാണ് പ്രചരണം. ഈ വിഷയത്തിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പടെ ചർച്ചകൾ നടത്തുകയും ഡബ്ല്യൂഎച്ച്ഒയുടെ നിലപാടിനെ വിമർശിക്കുകയും ചെയ്തു. എന്നാൽ, യഥാർഥ്യമെന്താണെന്ന് പരിശോധിക്കാം. ഒരു മാസം മുൻപ് ലോകാരോഗ്യ സംഘടനയുടെ പകർച്ച വ്യാദി വിദഗ്ദ മരിയ വാൻ കെർക്കോവ് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞതാണ് ഇത്.
രോഗലക്ഷണമില്ലാത്തവരിൽ നിന്ന് അപൂർവമായി മാത്രമേ വൈറസ് മറ്റുളളവരിലേക്ക് പകരുകയുളളുവെന്ന് തന്നൊണ് മരിയ വാൻ കെർക്കോവ് വിശദീകരിച്ചത്. ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പഠനങ്ങൾ നടത്തുന്ന വിവിധ രാജ്യങ്ങളിൽ നിന്ന് ലഭിക്കേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി. ഈ പ്രസ്താവന മെഡിക്കൽ വിദഗ്ധരുടെ അടക്കം രൂക്ഷവിമർശനം ഏറ്റു വാങ്ങി. കൊവിഡ് ബാധിതരിൽ 35 ശതമാനം പേരും രോഗലക്ഷണമില്ലാത്തവരാണെന്നും ഇവരിൽ നിന്ന് രോഗം പകരുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വാർത്താസമ്മേളനത്തിലെ പരാമർശം വിവാദമായതോടെ, തൊട്ടടുത്ത ദിവസം തന്നെ ഡബ്ല്യൂഎച്ച്ഒ വിശദീകരണവുമായി രംഗത്തെത്തി. ലക്ഷണങ്ങളില്ലാത്തവരിൽ നിന്ന് രോഗം പകരുന്നു എന്നതിന്റെ കൃത്യമായ വിവരങ്ങൾ ഇപ്പോഴും തങ്ങളുടെ പക്കൽ ഇല്ല എന്നതായിരുന്നു അവർ വ്യക്തമാക്കിയത്. ഇതേക്കുറിച്ച് ശാസ്ത്രജ്ഞർ ആധികാരിക വിവരങ്ങൾ ശേഖരിക്കുന്നതേയുള്ളു എന്നും ഡബ്ല്യൂഎച്ച്ഒ നിലപാടറിയിച്ചു.
തീരാത്ത ആശങ്കളാണ് ചുറ്റും. ശാസ്ത്ര ലോകത്തിന് പോലും ഇനിയും പിടിതരാത്ത കോറണ വൈറസിനോട് പൊരുതുമ്പോൾ, ജീവന്റെ വിലയുളള ജാഗ്രത കൈവിടാതിരിക്കാം.
Story Highlights – WHO, corona virus, transmitting asymptomatic, [24 Fact check]
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here