സ്വർണക്കടത്ത് കേസിൽ എൽഡിഎഫ് ഗവൺമെന്റിനും സിപിഐഎമ്മിനും ഒന്നും മറച്ചുവയ്ക്കാനില്ല; കോടിയേരി ബാലകൃഷ്ണൻ

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നതിൽ വീഴ്ച പറ്റിയതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ. തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നും പിടികൂടിയിട്ടുള്ള സ്വർണം ഒരു ഡിപ്ലമാറ്റിക് പാഴ്‌സലായി യുഎഇ നയതന്ത്ര പ്രതിനിധി അറ്റാഷിടെ പേരിൽ വന്നിട്ടുള്ള പാഴ്‌സലിലാണ് സ്വർണം കണ്ടെത്തിയത്. ആ സ്വർണം പിടികൂടിയത് കസ്റ്റംസിന്റെ ഭാഗത്ത് നിന്നുള്ള ഒരു ധീരമായ നിലപാടായിരുന്നു ഇതെന്നും സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

വിമാനത്താവളങ്ങളിൽ പലപ്പോഴും എത്തുന്ന സ്വർണങ്ങൾ പിടിക്കപ്പെടാതെ പോകുന്ന സാഹചര്യം ധാരാളം റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. എന്നാൽ , ഡിപ്ലമാറ്റിക് പാഴ്‌സലിൽ വന്ന സ്വർണം പിടികൂടിയ നടപടിയെ തുടർന്നാണ് കസ്റ്റംസ് മാത്രം ഈ കേസ് അന്വേഷിച്ചാൽ പോരെന്നും എൻഐഎ കൂടി ഈ കേസ് അന്വേഷിക്കണമെന്ന് തൂരുമാനത്തിലെത്തുന്നത്. ഇത്തരം കേസുകൾ എൻഐഎ പോലൊരു ഏജൻസി അന്വേഷിച്ചാൽ മാത്രമാണ് കൂടുതൽ കാര്യങ്ങൾ പുറത്തുകൊണ്ടുവരാൻ പറ്റുന്നത്. ഇത്തരം കേസുകൾ അന്വേഷിക്കുന്നതിന് എൻഐഎയ്ക്ക് വിപുലമായ അധികാരം ഉണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഈ കേസിൽ പഴുതടതച്ച ഒരന്വേഷണത്തിനാണ് ലക്ഷ്യമിടുന്നത്. മാത്രമല്ല, ഇത്തരത്തിൽ വരുന്ന സ്വർണം ഏതെല്ലാം കാര്യങ്ങൾക്കാണ് പോകുന്നതെന്ന് സമഗ്ര പരിശോധനയ്ക്കും സഹായകമാകുന്ന അന്വേഷണമാണ് ആവശ്യമായിട്ടുള്ളത്. ഇക്കാര്യത്തിൽ എൽഡിഎഫ് ഗവൺമെന്റിനും സിപിഐഎമ്മിനും ഒന്നും മറച്ചുവയ്ക്കാനില്ല. അതുകൊണ്ടാണ് കസ്റ്റംസ് അന്വേഷിക്കുന്ന ഈ കേസിൽ വേറെ ഏത് കേന്ദ്ര ഏജൻസിയാണ് അന്വേഷണം നടത്തേണ്ടതെന്നും കൊടിയേരി ബാലകൃഷ്ണൻ ആരാഞ്ഞു. യുക്തമായ ഏജൻസിയെകൊണ്ട് കേസ് അന്വേഷിപ്പിച്ച് ഫലപ്രദമായ അന്വേഷണം നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടത്.

എന്നാൽ. ഈ കേസിൽ അന്വേഷണം തുടങ്ങുന്നതിനു മുൻപ് തന്നെ സിപിഐഎമ്മിനും ഗവൺമെന്റിനും എതിരായി ഉപയോഗിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഒീഫീസ് ഇടപെട്ടിട്ടുണ്ടന്ന് ബിജെപി സംസ്ഥാന പ്രസിഡന്റാണ്. എന്നാൽ ഇതുമായിബന്ധപ്പെട്ടാരും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടില്ല. ഇക്കാര്യം കസ്റ്റംസിലെ ഉന്നതനായ ഉദ്യോഗസ്ഥൻ തന്നെ വെളിപ്പെടുത്തിയതുമാണ്. എന്നാൽ, യഥാർത്ഥത്തിൽ എന്താണ് പുറത്ത് വന്നതെന്ന് പിന്നീട് മനസിലായെന്നും കൊടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

നിലവിൽ ഉയർന്ന് വന്നിരിക്കുന്ന സമരങ്ങൾ സിപിഐഎമ്മിനെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. പ്രശ്‌നത്തെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്താൻ ശ്രമിച്ചപ്പോൾ തന്നെ എം ശിവശങ്കരനെ സർവീസിൽ നിന്ന് ഒഴിവാക്കി. മുഖ്യമന്ത്രിക്കോ സർക്കാറിനോ ആരെയും സംരക്ഷിക്കാൻ ഉദ്ദേശമില്ല. സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. സോളാർ കേസ് പൊലെയാണ് ഈ കേസും എന്ന് സ്ഥാപിക്കാനാണ് ശ്രമം നടത്തുന്നത്. സോളാർ കേസിൽ ആരോപണ വിധേയൻ മുഖ്യമന്ത്രിയായിരുന്നു. എന്നാൽ, സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കോ ഓഫീസിനോ ബന്ധമില്ല, ഇക്കാര്യം ഉയർത്തിപ്പിടിച്ച് സിപിഐഎം സംസ്ഥാന വ്യാപകമായി ഗൃഹ സന്ദർശനം നടത്താനും കാര്യങ്ങൾ വിശദീകരിക്കാനുമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനിച്ചിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

അതോടൊപ്പം പ്രതിപക്ഷം ഭരിക്കുന്ന പല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ നിസ്സഹകരണ നിലപാടാണുള്ളത്. ഇത്തരം സ്ഥലങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇടപെട്ട് അതിനാവശ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടണം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒന്നിച്ചു നിർത്തി ഇതൊരു ജനകീയ പ്രശ്‌നമാക്കി കാണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷമുള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Story Highlights Kodiyeri Balakrishnan, Chief Minister, gold smuggling case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top