സ്വർണക്കടത്ത് കേസ്; അന്വേഷണ പുരോഗതി വിലയിരുത്തി അമിത് ഷാ

സ്വർണക്കടത്ത് കേസിലെ അന്വേഷണ പുരോഗതി വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേസുമായി ബന്ധപ്പെട്ട് ഒരുപാട് സംശയങ്ങൾ നിലനൽക്കെയാണ് അവലോകന യോഗം ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്നത്. വിവിധ ഏജൻസികളുടെ അന്വേഷണം യോഗത്തിൽ വിലയിരുത്തി. കേസിലെ നടപടി ക്രമങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്.
യോഗത്തിൽ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരനും പങ്കെടുത്തു. അന്വേഷണം ഏത് വിധത്തിൽ മുന്നോട്ട് പോകണമെന്നുള്ളതാണ് യോഗത്തിൽ ചർച്ച ചെയ്തത്. അന്വേഷണത്തിൽ വിദേശകാര്യന്ത്രാലയത്തിന്റെ അടക്കം സഹായം തേടുമെന്നാണ് വിവരം.
അതേസമയം കേസിൽ ഫൈസൽ ഫരീദിനായി ഇന്റർപോൾ വഴി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരമാണ് നോട്ടിസ് പുറപ്പെടുവിച്ചത്. ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാനാണ് നടപടി.
Read Also : കൊവിഡ്: ഡല്‍ഹിയില്‍ സമൂഹ വ്യാപനം ഇല്ലെന്ന് അമിത് ഷാ
കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ നിയമനങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഫിനാൻസ് ഇൻസ്പെക്ഷൻ വിംഗിനാണ് അന്വേഷണ ചുമതല. ചീഫ് സെക്രട്ടറി തല അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശിവശങ്കറിന്റെ കെഎസ്ഐടിഐഎല്ലിലേത് അടക്കം നിയമനങ്ങൾ സംബന്ധിച്ച് വിശദമായി അന്വേഷിക്കും. ശിവശങ്കറിനെതിരായ അന്വേഷണ സമിതിയുടെ റിപ്പോർട്ട് ഇന്നലെയാണ് സർക്കാരിന് സമർപ്പിച്ചത്. ശിവശങ്കർ സിവിൽ സർവീസ് ചട്ടം ലംഘിച്ചുവെന്നും ബന്ധങ്ങൾ സ്ഥാപിക്കുന്നതിൽ ജാഗ്രത കുറവുണ്ടായെന്നും അന്വേഷണ സമിതിയുടെ റിപ്പോർട്ടിലുണ്ടായിരുന്നു. റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതിന് തൊട്ടുപിന്നാലെ ശിവശങ്കറിനെ പദവികളിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയിരുന്നു.
Story Highlights – amit shah, gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here