കൊവിഡ്: ഡല്‍ഹിയില്‍ സമൂഹ വ്യാപനം ഇല്ലെന്ന് അമിത് ഷാ

കൊവിഡ് 19 രൂക്ഷമായ ഡല്‍ഹിയില്‍ സമൂഹ വ്യാപനം ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചാണ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി ആലോചിച്ചാണ് തീരുമാനങ്ങള്‍ നടപ്പാക്കിയതെന്നും അമിത് ഷാ പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ.യ്ക്കു നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷാ സമൂഹ വ്യാപനം ഇല്ലെന്ന് വ്യക്തമാക്കിയത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളഎ രാഷ്ട്രീയ വ്യത്യാസം ബാധിച്ചട്ടില്ല. ഡല്‍ഹിയില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീക്കിയതായി അമിത് ഷാ പറഞ്ഞു. ജൂലൈ 31 ആകുന്നതോടെ ഡല്‍ഹിയിലെ കൊവിഡ് 19 രോഗികളുടെ എണ്ണം 5.5.ലക്ഷമായി ഉയരുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രസ്താവിച്ചിരുന്നു. ഭയമുണ്ടായിരുന്നു. എന്നാല്‍ നാം ആ ഘട്ടത്തിലേക്ക് പോവില്ലെന്ന് എനിക്കിപ്പോള്‍ ഉറപ്പുണ്ട്. തന്നെയുമല്ല കുറച്ചുകൂടി നല്ല അവസ്ഥയിലെത്തുകയും ചെയ്യും. കാരണം മുന്‍കരുതല്‍ നടപടികളില്‍ നാം കുറേക്കൂടി ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. അമിത് ഷാ പറഞ്ഞു.
Story Highlights: Covid19: No community spread in Delhi- Amit Shah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here