കൂറ്റൻ യന്ത്രവുമായി വിഎസ്എസ്‌സിയിലേക്ക് ഭീമൻ ലോറി; മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലെത്താൻ എടുത്തത് ഒരു വർഷം !

ഭീമൻ യന്ത്രവുമായി ഒരു വർഷം മുമ്പ് മഹാരാഷ്ട്രയിൽ നിന്നു പുറപ്പെട്ട ലോറി തിരുവനന്തപുരത്തെത്തി. വിഎസ്എസ്‌സിയിലേക്കാണ് കൂറ്റൻ യന്ത്രം.
നാല് സംസ്ഥാനങ്ങൾ താണ്ടിയാണ് ലോറി കേരളത്തിലെത്തിയത്. പ്രതിദിനം ശരാശരി 5 കിലോമീറ്ററായിരുന്നു യാത്ര. 74 ടയറുകളുടെ ബലത്തിലാണ് ലോറിയുടെ സഞ്ചാരം. മറ്റ് വാഹനങ്ങൾക്ക് ഇടംനൽകാതെ, റോഡിലൂടെ പോകുന്ന ലോറിയെ നിയന്ത്രിക്കുന്നത് 32 ജീവനക്കാരാണ്. എയ്‌റോസ്‌പേസ് ഓട്ടോ ക്ലേവ് എന്ന യന്ത്രമാണ് വിഎസ്എസ്‌സിക്കായി ലോറിയിൽ കൊണ്ടുവരുന്നത്. 70 ടൺ ഭാരമുള്ള യന്ത്രത്തിന് 7.5 മീറ്റർ ഉയരവും 6.65 മീറ്റർ വീതിയുമുണ്ട്.
ലോറിക്ക് കടന്നുപോകാൻ റോഡിന് കുറുകേയുള്ള വൈദ്യുത ലൈനും വശങ്ങളിലെ മരച്ചില്ലകളും മാറ്റേണ്ടിവന്നു. പൊലീസും വൈദ്യുതി ബോർഡ് ജീവനക്കാരും ലോറി കടന്നു പോകുന്ന വഴിയിൽ സഹായത്തിനായി നിലയുറപ്പിച്ചിട്ടുണ്ട്.
Story Highlights – huge lorry carrying vssc equipment reached trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here