ആന്റിജന്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങളോട് ഐസിഎംആര്‍

antigen test

ആന്റിജന്‍ അധിഷ്ടിത കൊവിഡ് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങളോട് ഐസിഎംആര്‍. ടെസ്റ്റുകള്‍ കൂടുതല്‍ നടത്തുവാന്‍ ഉടന്‍ കൂടുതല്‍ സുരക്ഷിത കേന്ദ്രങ്ങള്‍ ഒരുക്കണമെന്നും ഐസിഎംആര്‍ അറിയിച്ചു.
കൂടുതല്‍ പരിശോധന നടത്തുകയാണ് രോഗത്തെ നേരിടാനുള്ള ഇപ്പോഴത്തെ എറ്റവും ഉചിതമാര്‍ഗമെന്ന് ഐസിഎംആര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡയറക്ടര്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.

അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ആന്ധ്രയില്‍ പോസിറ്റീവ് കേസുകള്‍ 40,000 കടന്നു. കര്‍ണാടകയില്‍ മരണസംഖ്യ കുതിക്കുകയാണ്. തെലങ്കാന, ഉത്തര്‍പ്രദേശ്, അസം, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങളില്‍ പുതിയ രോഗികളുടെ എണ്ണം വര്‍ധിച്ചു. ബിഹാറില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെ വിദഗ്ധസംഘത്തെ അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

Story Highlights ICMR asks states to increase antigen tests

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top