ഇടുക്കിയിൽ അമ്മയെയും മകളെയും ഒരു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി നെടുങ്കണ്ടം പുഷ്പകണ്ടത്ത് അമ്മയെയും മകളെയും ഒരു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാനത്തിൽ ലളിത വാമദേവനെ (63) തൂങ്ങി മരിച്ചനിലയിലും അമ്മ മീനാക്ഷിയമ്മയെ (90) നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
ലളിതയുടെ കൈ ഞരമ്പ് മുറിഞ്ഞ നിലയിലാണ്. വാതിൽ അകത്തു നിന്നും പൂട്ടിയ നിലയിലും ജനാലകൾ തുറന്ന നിലയിലുമായിരുന്നു. സ്ത്രീകൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ലളിതയുടെ മകൻ ഫോണിൽ വിളിച്ചങ്കിലും എടുക്കാത്തതിനെ തുടർന്ന് അയൽവാസികളെ വിവരം തിരകുവാനറിയിക്കുകയായിരുന്നു. അയൽവാസികൾ നടത്തിയ തെരച്ചിലിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
കട്ടപ്പന ഡിവൈഎസ്പി രാജ്‌മോഹനന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ആത്മഹത്യയെന്നാണ് പ്രാധമിക നിഗമനം. മരണത്തിൽ ദുരൂഹതയെന്തെങ്കിലുമുണ്ടോയെന്നതിന്നെ സംബന്ധിച്ച് വിശധമായ അന്വേഷണം നടത്തും. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here