Advertisement

ലോക്ക് ഡൗൺ പ്രഖ്യാപിച്ച തീരദേശ മേഖലകളിൽ ഇളവുകൾ ഉണ്ടാവില്ല: മുഖ്യമന്ത്രി

July 18, 2020
Google News 1 minute Read

തിരുവനന്തപുരത്ത് സമൂഹ വ്യാപനം സ്ഥിരീകരിച്ച പുല്ലുവിള, പൂന്തുറ പ്രദേശങ്ങളിൽ പൊലീസ്, റവന്യൂ, തദ്ദേശ വകുപ്പുകൾ 24 മണിക്കൂറും നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി. സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച തീരപ്രദേശത്ത് ഇന്ന് അർധരാത്രി മുതൽ ജൂലൈ 28 അർധരാത്രി വരെ നിയന്ത്രണമുണ്ടാകും. ലോക്ക് ഡൗൺ ഇളവുകൾ ഇക്കാലയളവിൽ ഉണ്ടാകില്ല.

സമ്പർക്കത്തിലൂടെ പുതിയ രോഗികളുണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. അനാവശ്യമായി പുറത്തിറങ്ങാതിരിക്കാനുള്ള നടപടികൾ പൊലീസും എടുത്തിട്ടുണ്ട്. പ്രദേശവാസികൾക്ക് ബോധവത്കരണം നൽകുന്നു. സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം വർധിക്കുകയാണ്.

Read Also : ഗുരുതരമായ രോഗമുള്ളവരെ വെന്റിലേറ്റർ, ഐസിയു സംവിധാനമുള്ള കൊവിഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കും; മുഖ്യമന്ത്രി

മൂന്ന് സോണുകളായി തിരിച്ചാണ് തീരദേശ മേഖലയിൽ നിയന്ത്രണം. ഇടവ, ഒറ്റൂർ, അഞ്ചുതെങ്ങ്, കടക്കാവൂർ, വക്കം ഗ്രാമപഞ്ചായത്ത് വർക്കല മുൻസിപ്പാലിറ്റി എന്നിവ സോൺ ഒന്നിൽ പെടുന്നു. ചിറയൻകീഴ്, കഠിനംകുളം ഗ്രാമ പഞ്ചായത്ത്, തിരുവന്തപുരം കോർപറേഷൻ എന്നീ പ്രദേശങ്ങളാണ് സോൺ രണ്ടിൽ. കോട്ടുകാൽ, കരിങ്കുളം, പൂവാർ, കുളത്തൂർ എന്നീ സ്ഥലങ്ങളിലായിരിക്കും സോൺ മൂന്ന്.

ഇവിടെ നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവയ്ക്കും. അവശ്യ സർവീസുകളാല്ലാത്ത കേന്ദ്ര- സംസ്ഥാന സർക്കാർ ഓഫീസുകൾ പ്രവർത്തിക്കില്ല. ആശുപത്രികൾ, മെഡിക്കൽ അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയുണ്ടാകും. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിലെ ദേശീയ പാതയിലൂടെ ഗതാഗതം അനുവദിക്കും. എന്നാൽ വാഹനം നിർത്താൻ പാടില്ല.

പാൽ,പച്ചക്കറി,പലചരക്ക്, ഇറച്ചി വിൽപനശാലകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് നാല് വരെ പ്രവർത്തിക്കും. ഓരോ കുടുംബത്തിനും 5 കിലോ അരി, ഒരു കിലോ ധാന്യം എന്നിവ സിവിൽ സപ്ലൈകോ വഴി നൽകും.ഹോർട്ടികോർപ്പ്, സപ്ലൈകോ, കെപ്‌കോ എന്നിവയിലൂടെ മൊബെൽ വാഹനങ്ങളിൽ സാധനങ്ങൾ വിൽപന നടത്തും. ലീഡ് ബാങ്കിന്‍റെ നേതൃത്വത്തില്‍ ബാങ്ക് സൗകര്യവും ലഭ്യമാക്കും.

ജില്ലയിൽ സമ്പർക്കത്തിലൂടെ 152 പേർക്ക് കൊവിഡ് ഇന്ന് സ്ഥിരീകരിച്ചു. നാല് പേരുടെ ഉറവിടം മനസിലായില്ലെന്നും മുഖ്യമന്ത്രി. നഗരസഭ കാര്യക്ഷമമായ ഇടപെടലാണ് നടത്തുന്നത്. നഗരത്തിലെ പ്രധാന സ്ഥലങ്ങളായ സ്റ്റാച്യൂ,പേട്ട, അട്ടക്കുളങ്ങര, കുടപ്പനക്കുന്ന്, പേരൂർക്കട എന്നിവിടങ്ങളിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുണ്ട്.

Story Highlights pinarayi vijayan, covid, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here