Advertisement

പാലത്തായി കേസിൽ ബിജെപി- സിപിഐഎം ഒത്തുകളിയെന്ന് ഷാഫി പറമ്പിൽ

July 18, 2020
2 minutes Read
shafi parambil

പാലത്തായി പീഡനക്കേസിൽ ബിജെപി- സിപിഐഎം ഒത്തുകളിയെന്ന് കോൺഗ്രസ് നേതാവായ ഷാഫി പറമ്പിൽ എംഎൽഎ. കേസ് ബോധപൂർവം അട്ടിമറിക്കുന്നുവെന്നുവെന്നാണ് ഷാഫി പറമ്പിൽ ആരോപിക്കുന്നത്. കേസിൽ പോക്‌സോ ചുമത്താതിരുന്നത് വൻ വീഴ്ചയാണെന്നും പിഡബ്ലുസി വിഷയത്തിൽ പ്രതിപക്ഷ ആരോപണങ്ങൾ ശരിയായിരുന്നു എന്ന് സമ്മതിക്കാൻ നട്ടെല്ലുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണമെന്നും ഷാഫി പറമ്പിൽ.

പിണറായി വിജയനും സംഘവും നടത്തുന്നത് കൺസൾട്ടൻസി ഭരണമാണ്. പ്രതിപക്ഷ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞു. അവസാന നിമിഷം വരെ ശിവശങ്കറെ രക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു. കള്ളക്കടത്തിന് സ്വന്തം ഓഫീസ് തുറന്നു കൊടുത്ത ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ഷാഫി പറമ്പിൽ.

Read Also : ബോബി അലോഷ്യസ് നടത്തിയ ക്രമക്കേടുകളുടെ കൂടുതൽ തെളിവുകൾ; ലണ്ടനിലെ പരസ്യ കമ്പനികൾക്ക് നൽകിയ കത്ത് പുറത്ത്

അതേസമയം പാലത്തായി കേസിലെ വീഴ്ചയ്ക്ക് കാരണം സിപിഐഎം- ബിജെപി ബാന്ധവമെന്ന് കെ മുരളീധരൻ എം പി പറഞ്ഞു. സ്ഥലം എം എൽഎ കൂടിയായ മന്ത്രി കെ കെ ശൈലജ ശിശുക്ഷേമ വകുപ്പ് ഒഴിയണം. കേസ് തേച്ചു മാച്ചു കളയാൻ സിപിഐഎമ്മിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. ലാഘവത്തോടെ കേസ് എടുത്തതിന്റെ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പിനെന്നും കെ മുരളീധരൻ പറഞ്ഞു. സ്വർണക്കടത്ത് കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നും അല്ലാത്ത പക്ഷം അന്വേഷണം ശിവശങ്കറിൽ മാത്രം ഒതുങ്ങുമെന്നും കെ മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു.

Story Highlights palathayi case, chila abuse, shafi parambil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top