വീട്ടിലും മാസ്‌ക് ധരിക്കണം; ശാരീരിക അകലം പാലിക്കണമെന്നും നിർദേശം

വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നവർ തിരികെ വീട്ടിലെത്തിയാലും മാസ്‌ക് ധരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാരീരിക അകലം പാലിക്കാനും തയ്യാറാവണം. ബ്രേക്ക ദ് ചെയിൻ ജീവിതശൈലി ജനം കൃത്യമായി പാലിച്ചു. ഇത് തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം അറുപത് ശതമാനത്തിന് മുകളിലാണ്. രോഗികളുടെ എണ്ണം പതിനായിരം കടന്നു. എന്നാൽ മരണനിരക്ക് കുത്തനെ ഉയർന്നിട്ടില്ല. ഉറവിടമറിയാത്ത കേസുകൾ കൂടി. നിരവധി ജില്ലകളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടു. ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Read Also :സംസ്ഥാനത്തെ ആദ്യ പ്ലാസ്മാ ബാങ്ക് പ്രവർത്തനമാരംഭിച്ചു
അറുപത് ശതമാനം രോഗികളും രോഗലക്ഷണം ഇല്ലാത്തവരാണ്. അപകടസാധ്യത വിഭാഗത്തിൽപ്പെടാത്ത രോഗലക്ഷണം ഇല്ലാത്തവരെ താമസസ്ഥലത്തിന് തൊട്ടടുത്ത് ചികിത്സാ കേന്ദ്രമുണ്ടെങ്കിൽ വീട്ടിൽ തന്നെ തുടരാൻ അനുവദിക്കാം എന്ന് മറ്റു ചില വിദേശരാജ്യങ്ങളിലെ അനുഭവം കാണിക്കുന്നു. രോഗവ്യാപനം അതിശക്തമായാൽ ഈ രീതി കേരളത്തിലും വേണ്ടി വരും. വിദേശത്തു നിന്നും ഇതരസംസ്ഥാനത്ത് നിന്നും വരുന്നവരുടെ എണ്ണം ഇപ്പോൾ കുറഞ്ഞു വരുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights – Mask, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here