Advertisement

ത്രീടിസി കപ്പ്; 24 പന്തിൽ 61 റൺസെടുത്ത് ഡിവില്ല്യേഴ്സ്; ഈഗിൾസിന് കിരീടം

July 19, 2020
2 minutes Read
3tc cricket ab divilliers

കൊവിഡ് ഇടവേളക്ക് ശേഷം ആദ്യമായി ദക്ഷിണാഫ്രിക്കയിൽ നടന്ന മത്സരത്തിൽ കണ്ടത് റണ്ണൊഴുക്ക്. മൂന്ന് ടീമുകൾ പരസ്പരം ഏറ്റുമുട്ടിയ ത്രീടിസി ക്രിക്കറ്റിലാണ് റണ്ണൊഴുക്ക് കണ്ടത്. വിരമിക്കൽ പ്രഖ്യാപനത്തിനു ശേഷം ആദ്യമായി ക്രിക്കറ്റ് പിച്ചിലേക്ക് മടങ്ങിയെത്തിയ സൂപ്പർ താരം എബി ഡിവില്ല്യേഴ്സ് തിളങ്ങിയതാണ് ഏറെ ശ്രദ്ധേയമായത്. 24 പന്തുകളിൽ 61 റൺസെടുത്ത താരത്തിൻ്റെ മികവിൽ ഈഗിൾസ് ടീം മത്സരത്തിലെ ജേതാക്കളായി. മത്സരത്തിനിടെ താരങ്ങൾ റേസിസത്തിനെതിരായ പോരാട്ടത്തിന് പിന്തുൺ അർപ്പിച്ചു.

Read Also : മൂന്ന് ടീമുകളും 36 ഓവറും; ദക്ഷിണാഫ്രിക്കയിൽ ത്രീ ടീം ക്രിക്കറ്റ് 18ന്

6 ഓവറിൻ്റെ രണ്ട് പകുതികളായി നടന്ന മത്സരത്തിൽ ഈഗിൾസ് ടീം 4 വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. 24 പന്തുകളിൽ 61 റൺസെടുത്ത എബിയും 33 പന്തുകളിൽ എയ്ഡൻ മാർക്രവുമാണ് ഈഗിൾസിനെ കൂറ്റൻ സ്കോറിൽ എത്തിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ കൈറ്റ്സ് 12 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തപ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 113 റൺസെടുത്ത കിംഗ്‌ഫിഷേഴ്സ് മൂന്നാം സ്ഥാനത്തും എത്തി.

Read Also : ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിലെ 7 അംഗങ്ങൾക്ക് കൊവിഡ്; താരങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന

ഈഗിൾസിനെതിരെ ആദ്യം ബാറ്റ് ചെയ്ത കിംഗ്ഫിഷർ 6 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 56 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഈഗിൾസ് ആവട്ടെ ഒരു വിക്കറ്റ് നഷ്ടത്തിൽ 66 റൺസും കൈറ്റ്സ് ഒരു വിക്കറ്റ് നഷ്ടത്തിൽ 58ഉം റൺസെടുത്തു. ആദ്യ സെഷനിൽ ഏറ്റവുമധികം റൺസെടുത്ത ഈഗിൾസാണ് രണ്ടാം സെഷനിൽ ആദ്യം ബാറ്റ് ചെയ്തത്. ഡിവില്ല്യേഴ്സ് 21 പന്തുകളിലും മാർക്രം 27 പന്തുകളിലും അർദ്ധശതകം തികച്ചു. കൈറ്റ്സിനായി ജെജെ സ്മട്സ് 48 റൺസും ഡ്വൈൻ പ്രിട്ടോറിയസ് 17 പന്തുകളിൽ 50 റൺസും എടുത്ത് പ്രതീക്ഷ നൽകിയെങ്കിലും ഈഗിൾസ് സ്കോറിനെ മറികടക്കാനായില്ല. കിംഗ്ഫിഷറിനായി ആർക്കും കാര്യമായി തിളങ്ങാനായില്ല.

Story Highlights 3tc cricket eagles won

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top