ആലപ്പുഴയിൽ കാർ മരത്തിലിടിച്ച് അപകടം; സഹോദരന്മാർ മരിച്ചു

accident edathwa

ആലപ്പുഴ എടത്വയിൽ കാർ മരത്തിലിടിച്ച് അപകടം. രണ്ട് പേർ മരിച്ചു. ഇന്ന് രാവിലെ 9. 30യോട് കൂടിയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച ശേഷം വെള്ളക്കെട്ടിലേക്ക് മറിഞ്ഞു.

സഹോദരങ്ങളായ മിഥുൻ (21), വിമൽ (19) എന്നിവരാണ് മരിച്ചത്. തലവട സ്വദേശികളാണ് ഇവർ. അമ്പലപ്പുഴയിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടയിൽ പച്ച ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. സ്ഥലത്ത് വച്ച് തന്നെ സഹോദരങ്ങൾ മരിച്ചു.

വാഹനത്തിന്റെ വേഗതയും റോഡിൽ മാലിന്യം നിറഞ്ഞതുമാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. ഫയർഫോഴ്‌സ് എത്തിയ ശേഷമാണ് വാഹനം വെട്ടിപ്പൊളിച്ച് മൃതദേഹങ്ങൾ പുറത്തെടുത്തത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹങ്ങൾ എത്തിച്ചു.

Story Highlights alappuzha, accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top