Advertisement

ചൈനീസ് നിക്ഷേപ നിയന്ത്രണ വിഷയത്തില്‍ പിന്മാറ്റം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

July 19, 2020
1 minute Read
central government Chinese investment control

ചൈനീസ് നിക്ഷേപ നിയന്ത്രണ വിഷയത്തില്‍ പിന്മാറ്റം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ചൈനീസ് നിക്ഷേപങ്ങള്‍ക്ക് എതിരായ നടപടികള്‍ കര്‍ശനമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇതോടെ രാജ്യത്ത് ചൈനീസ് ബന്ധമുള്ള കമ്പനികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരും. ചൈനീസ് നിക്ഷേപം ശക്തമായി നിരീക്ഷിക്കാനും നിരുത്സാഹപ്പെടുത്താനും നടപടിയെടുക്കും. നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ധമന്ത്രാലയവും സെബിയും സംയുക്തമായി മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കും

അതേസമയം, ഗാല്‍വന്‍ മേഖലയില്‍ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഹോട്ട്‌സ്പ്രിംഗിലെ പട്രോളിംഗ് പോയിന്റ് 15 ലെ ഒന്നര കിലോമീറ്ററിനുള്ളില്‍ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്. സംഘര്‍ഷ മേഖലകളില്‍ നിന്ന് സൈന്യത്തെ രണ്ടു കിലോമീറ്റര്‍ പിന്‍വലിച്ചെന്ന ചൈനയുടെ അവകാശവാദം തെറ്റാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇന്നലെ പുറത്തുവന്നത്. മേഖലയില്‍ മോശം കാലാവസ്ഥ തുടരുന്നതിനാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഇവിടെയെത്തിയുള്ള പരിശോധന വൈകുകയാണ്. അതിര്‍ത്തിയില്‍ നിന്ന് പിന്മാറിയെന്ന ചൈനയുടെ വാദം ഇന്ത്യ പരിശോധിച്ചിരുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ നിന്ന് ചൈന ഇപ്പോഴും പിന്മാറിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

Story Highlights central government, Chinese investment control

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top