പ്രളയത്തിൽ മരണനിരക്ക് അധികരിക്കുന്നു; ഡാം തകർത്ത് വെള്ളം ഒഴുക്കി വിട്ട് ചൈന

പ്രളയത്തിൽ മരണനിരക്ക് അധികരിക്കുന്ന പശ്ചാത്തലത്തിൽ ഡാം തകർത്ത് വെള്ളം ഒഴുക്കി വിട്ട് ചൈന. ആൻഹുയി പ്രവിശ്യയിലുള്ള ചുഹെ നദിയിലെ അണക്കെട്ടാണ് ഞായറാഴ്ച രാവിലെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്തത്. ഉണ്ടാവേണ്ടതിനെക്കാൾ 70 സെൻ്റിമീറ്ററിലധികമായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. ഇതേ തുടർന്നാണ് അണക്കെട്ട് തകർത്തത്.
Read Also : ചൈനീസ് ബന്ധം തിരിച്ചടിയാകുന്നു; ആസ്ഥാനം ഇംഗ്ലണ്ടിലേക്ക് മാറ്റാനൊരുങ്ങി ടിക്ക്‌ടോക്ക്
കനത്ത മഴയെ തുടർന്ന് ചൈനയിലെ നദികളിലെയെല്ലാം ജലനിരപ്പ് ഉയരുകയാണ്, ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദിയായ യാംഗ്‌സ്റ്റേയിലെ ജലനിരപ്പും ഉയരുന്നുണ്ട്. 1998നു ശേഷം ചൈനയിൽ ഉണ്ടായ ഏറ്റവും രൂക്ഷമായ പ്രളയമാണ് ഇത്. 3500ലധികം ആളുകളാണ് 98ൽ മരണപ്പെട്ടത്. 30 ലക്ഷത്തിലധികം വീടുകൾ പ്രളയത്തിൽ തകർന്നു.
പ്രളയത്തിൽ കൊവിഡ് പ്രഭവകേന്ദ്രമായിരുന്ന വുഹാൻ അടക്കം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. കൊവിഡ് ഉറവിടത്തെപ്പറ്റി പഠിക്കാൻ ലോകാരോഗ്യ സംഘടയുടെ പ്രത്യേക സംഘം എത്താനിരിക്കെയാണ് പ്രളയം ഉണ്ടായത്. 141 പേർ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. രാജ്യത്ത് പലയിടങ്ങളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Story Highlights – china destroyed dam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here